കണ്ണൂർ: ഫോക്ലോർ അക്കാദമി ആഭിമുഖ്യത്തിൽ കേരളത്തിലെ മുഴുവൻ നാടൻപാട്ട് കലാസംഘങ്ങളുെടയും നാടൻപാട്ട് കലാകാരന്മാരുെടയും സംഗമം ഡിസംബർ 29ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു. നാടൻപാട്ടുരംഗത്തെ കലാകാരന്മാർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ, ജില്ലതലത്തിൽ നാടൻപാട്ടുകൾ അനുവദിക്കുന്നതിനുള്ള കോർകമ്മിറ്റി രൂപവത്കരണം, നാടൻപാട്ട് സംഘങ്ങൾക്ക് പ്രതിഫലം നിശ്ചയിക്കാനുള്ള സ്ഥിരംസമിതി രൂപവത്കരണം ഉൾപ്പെടെ വിഷയങ്ങൾ ചർച്ച ചെയ്യും. അക്കാദമി ചെയർമാൻ സി.ജെ. കുട്ടപ്പൻ, വൈസ് ചെയർമാൻ എരഞ്ഞോളി മൂസ, സെക്രട്ടറി ഡോ. എ.കെ. നമ്പ്യാർ, നിർവാഹകസമിതി അംഗങ്ങളായ ടി.വി. രാജേഷ് എം.എൽ.എ, പത്മനാഭൻ കാവുമ്പായി, ഗീത കാവാലം തുടങ്ങിയവരോടൊപ്പം രംഗത്തെ മറ്റു പ്രമുഖരും പങ്കെടുക്കും. പങ്കെടുക്കാൻ താൽപര്യമുള്ള നാടൻകലാകാരന്മാർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. അവസാനതീയതി ഡിസംബർ ഒന്ന്. ഫോൺ: 9447550283, 9447642416, 0497 -2778090.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.