ജില്ല പദ്ധതി: ഉപസമിതി റിപ്പോർട്ടുകൾ നവംബർ 20നകം നൽകണം

കണ്ണൂർ: ജില്ല പദ്ധതി തയാറാക്കുന്നതി​െൻറ ഭാഗമായുള്ള വിവിധ ഉപസമിതികളുടെ റിപ്പോർട്ടുകൾ നവംബർ 20നകം ജില്ല ആസൂത്രണസമിതിക്ക് നൽകണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗം നിർദേശിച്ചു. ഇതിനായി ഓരോ മേഖലയുമായും ബന്ധപ്പെട്ട എല്ലാ വിഭാഗം ആളുകളുമായും വിദഗ്ധരുമായും ഉപസമിതികൾ ആശയവിനിമയം നടത്തണമെന്ന് പ്രസിഡൻറ് പറഞ്ഞു. സമഗ്രമായ വിവരശേഖരണം നടത്തേണ്ടതുണ്ട്. എം.പിമാർ, എം.എൽ.എമാർ എന്നിവരുടെ അഭിപ്രായ-നിർദേശങ്ങളും തേടണം. കുറ്റമറ്റരീതിയിൽ സമഗ്രമായ ജില്ല പദ്ധതി തയാറാക്കുന്നതിന് എല്ലാ ഉപസമിതികളും സജീവമായി പ്രവർത്തിക്കണമെന്നും കെ.വി. സുമേഷ് ആവശ്യപ്പെട്ടു. ജില്ലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് വിവിധ പദ്ധതികളെയും ഏജൻസികളെയും ഏകോപിപ്പിച്ച് സമഗ്രമായരീതിയിൽ പദ്ധതിനടത്തിപ്പുകൾ പുനഃസംവിധാനം ചെയ്യുന്നതിനാണ് ജില്ല പദ്ധതികൾ തയാറാക്കാൻ സംസ്ഥാന സർക്കാർ നിദേശിച്ചത്. കേന്ദ്ര-സംസ്ഥാന വകുപ്പുകൾ നടപ്പാക്കുന്ന പദ്ധതികളും തദ്ദേശസ്ഥാപനങ്ങളുടെ നടപ്പ് വാർഷികപദ്ധതിയും വിശകലനം ചെയ്ത് ഭാവിയിൽ പദ്ധതികൾ മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശങ്ങളാണ് രണ്ടാം ഭാഗമായി തയാറാക്കേണ്ടത്. ഇതി​െൻറ ഭാഗമായി വിവിധ മേഖലകളിൽ ജില്ലയിൽ 18 ഉപസമിതികൾ രൂപവത്കരിച്ചു. ഓരോ വിഷയമേഖലയിലെയും ഉപസമിതികൾ ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ കൺവീനർമാർ യോഗത്തിൽ റിപ്പോർട്ട് ചെയ്തു. ഉപസമിതി ചെയർമാൻ, വൈസ് ചെയർമാൻ, കൺവീനർ, ജോ. കൺവീനർ, ജില്ല ആസൂത്രണസമിതി അംഗങ്ങൾ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.