കണ്ണൂർ: നഗരത്തിൽ യുവാവിനെ തടഞ്ഞുനിർത്തി കൊള്ളയടിച്ച സംഭവത്തിൽ പിടിയിലായ മൂന്നു പ്രതികളെ കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞദിവസം ടൗൺ െപാലീസ് അറസ്റ്റ് ചെയ്ത താേഴചൊവ്വയിലെ മുനവ്വിർ (27), എളയാവൂർ വാരത്തെ സൈനുദ്ദീൻ (23), മുണ്ടയാെട്ട രാഹുൽ (26) എന്നിവരെയാണ് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തത്. കഴിഞ്ഞദിവസം പുലർച്ചെ ഒന്നോടെ പഴയ ബസ്സ്റ്റാൻഡിനടുത്തുവച്ച് കുടിയാന്മലയിലെ പ്ലാക്കൽ നൈജിൻ ഫ്രാൻസിസിനെ (25) ആക്രമിച്ചശേഷം കവർച്ച നടത്തുകയായിരുന്നുവെന്നാണ് കേസ്. ബാഗ് കവർന്ന് മൊബൈൽ ഫോൺ, ഡിജിറ്റൽ കാമറ, എ.ടി.എം കാർഡുകൾ എന്നിവ കൈക്കലാക്കിയ സംഘം രാവിലെ 10,000 രൂപ തന്നാൽ സാധനങ്ങൾ തിരികെനൽകാമെന്നും െപാലീസിൽ പറഞ്ഞാൽ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. കൊയിലാണ്ടിയിൽ ഹോട്ടൽ ജീവനക്കാരനായ നൈജിൻ തിരിച്ച് നാട്ടിലേക്കുപോകാൻ പഴയ ബസ്സ്റ്റാൻഡിലേക്ക് വരുമ്പോൾ അണ്ടർ ബ്രിഡ്ജിനടുത്തുവെച്ചാണ് കവർച്ചക്കിരയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.