കണ്ണൂർ: സർവിസ് ചാർജ് വർധിപ്പിക്കുക, അക്ഷയ സെൻററുകൾക്ക് സമാന്തരമായി പ്രവർത്തിക്കുന്ന കോമൺ സർവിസ് സെൻററുകളുടെ പ്രവർത്തനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് അക്ഷയ സംരംഭകർ സംസ്ഥാനവ്യാപകമായി ആഹ്വാനംചെയ്ത പണിമുടക്ക് ജില്ലയിൽ പൂർണം. ജില്ലയിലെ 217 അക്ഷയസ്ഥാപനങ്ങൾ അടഞ്ഞുകിടന്നതോടെ വിവിധ ആവശ്യങ്ങൾക്കായെത്തിയ ആളുകൾ വലഞ്ഞു. ചെറിയ സർവിസ് ചാർജ് ഇൗടാക്കിയാണ് അക്ഷയ സെൻററുകളിൽ സേവനങ്ങൾ നൽകുന്നതെന്നും ഇത് പുതുക്കിനിശ്ചയിക്കണമെന്നുമാണ് സംരംഭകരുടെ പ്രധാന ആവശ്യം. പണിമുടക്കിയവർ തിരുവനന്തപുരത്ത് െഎ.ടി മിഷന് മുന്നിലേക്ക് മാർച്ച് നടത്തിയതായി അസോസിയേഷൻ ഒാഫ് െഎ.ടി എംപ്ലോയീസ് ജില്ല സെക്രട്ടറി വി. സന്തോഷ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.