സ്തനാർബുദം കണ്ടെത്താൻ കലാലയങ്ങളിൽ പെൺസേന

തലശ്ശേരി: സ്ത്രീകളിൽ പെരുകിവരുന്ന സ്തനാർബുദം തുടക്കത്തിൽതന്നെ കണ്ടെത്താൻ ജില്ലയിലെ 16ഓളം കലാലയങ്ങളിൽ ബ്രെസ്റ്റ് കാൻസർ ബ്രിഗേഡ് രൂപവത്കരിക്കും. ധർമടം ബ്രണ്ണൻ, തലശ്ശേരി ബി.എഡ്, കണ്ണൂർ വിമൻസ്, മട്ടന്നൂർ പി.ആർ.എൻ.എസ്, തലശ്ശേരി എൻജിനീയറിങ് തുടങ്ങി എട്ടോളം കോളജുകളിൽ പെൺസേന രൂപവത്കരിച്ചു. ഒക്ടോബർ 31 വരെ നടത്തുന്ന സ്തനാർബുദ നിയന്ത്രണ വാരാചരണത്തി​െൻറ ഭാഗമായി കണ്ണൂരിലെ മലബാർ കാൻസർ സൊസൈറ്റിയും ജില്ല ഗൈനക് സൊസൈറ്റിയും സംയുക്തമായാണ് കോളജുകളിൽ ബോധവത്കരണക്ലാസും ബ്രെസ്റ്റ് കാൻസർ ബ്രിഗേഡ് രൂപവത്കരണവും സംഘടിപ്പിക്കുന്നത്. തലശ്ശേരി ഗവ. കോളജ് ഓഫ് ടീച്ചർ എജുക്കേഷനിൽ പ്രിൻസിപ്പൽ ഇൻചാർജ് ഡോ. ടി.കെ. ജയശ്രീ ഉദ്ഘാടനംചെയ്തു. ഡോ. സി.കെ. ബാബു അധ്യക്ഷതവഹിച്ചു. ഡി.കെ. പൈ, മേജർ പി. ഗോവിന്ദൻ, ഹെലൻ മാർക്കോസ് എന്നിവർ സംസാരിച്ചു. ഡോ. ആശിഷ് ബെൻസ്, ഡോ. ട്വിങ്കിൾ വിനോദ് എന്നിവർ നേതൃത്വം നൽകി. സേനയിലെ പരിശീലനം നേടിയ വളൻറിയർമാർ വാർഡുകളിലെ വീടുകളിലെത്തി സ്വയം സ്തനപരിശോധന മാർഗങ്ങൾ സ്ത്രീകൾക്കും പെൺകുട്ടികൾക്കും വിശദീകരിച്ചുനൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.