വിവാദങ്ങള്‍ക്കൊപ്പം വിതച്ച ഭട്ടി‍െൻറ പാടത്ത് വിളവെടുത്ത് വിദ്യാര്‍ഥികള്‍

മംഗളൂരു: മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് ഡോ. കല്ലട്ക്ക പ്രഭാകര്‍ ഭട്ടി‍​െൻറ പാടത്ത് വിദ്യാര്‍ഥികളുടെ വിളവെടുത്തു. ശ്രീരാമ വിദ്യാകേന്ദ്രയിലെ വിദ്യാര്‍ഥികളാണ് ഗ്രാമവികാസ് പദ്ധതിയില്‍ നെല്‍കൃഷി നടത്തിയത്. 3500 കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തിലെ നാലു മുതല്‍ ഒമ്പതുവരെ ക്ലാസുകാരാണ് കൃഷിപാഠംതേടി പാടത്തിറങ്ങിയത്. ഭട്ടി‍​െൻറ ഉടമസ്ഥതയിലുള്ള വിദ്യാലയം ഉള്‍പ്പെടെ രണ്ട് സ്കൂളുകള്‍ക്ക് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം മുഖേന ലഭിച്ചിരുന്ന ഗ്രാൻറ് സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയത് വിവാദമായിരുന്നു. കുട്ടികള്‍ക്ക് ഉച്ചഭക്ഷണം മുടങ്ങുന്നത് ചൂണ്ടിക്കാട്ടി ഭട്ടും ശോഭാ കാരന്ത്ലാജെ എം.പിയും പ്രചാരണം നടത്തിയപ്പോള്‍ സര്‍ക്കാര്‍നയം വ്യക്തമാക്കി ജില്ല ചുമതലയുള്ള മന്ത്രി ബി. രമാനാഥ റൈ പ്രതിരോധിച്ചു. ഈ വിവാദങ്ങള്‍ക്കിടയിലാണ് വിദ്യാര്‍ഥികള്‍ പാടത്തിറങ്ങിയത്. വിളവെടുത്ത നെല്ല് കുട്ടികളുടെ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുമെന്ന് അധ്യാപകന്‍ ജിന്നപ്പ എല്‍തിമാര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.