കണ്ണൂർ: മത്സ്യബന്ധന ഉപകരണങ്ങൾക്ക് 28 ശതമാനം ജി.എസ്.ടി ചുമത്തിയത് പിൻവലിക്കണമെന്ന് കേരളപ്രദേശ് മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ല നേതൃയോഗം ആവശ്യപ്പെട്ടു. ഉണക്കമത്സ്യ നികുതി ഒഴിവാക്കുക, മത്സ്യഫെഡ് വഴി മത്സ്യത്തൊഴിലാളികൾക്ക് നൽകുന്ന മണ്ണെണ്ണക്ക് സബ്സിഡി പുനഃസ്ഥാപിക്കുക, മത്സ്യത്തൊഴിലാളികളോട് കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ ദ്രോഹനടപടികൾ നിർത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി ഉദ്ഘാടനംചെയ്തു. മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ല പ്രസിഡൻറ് എ.ടി. നിഷാത്ത് അധ്യക്ഷതവഹിച്ചു. പി. പ്രഭാകരൻ, ആഗ്നസ് ഇൗനാശു, എ. രാഘവൻ, ടി. ദാമോദരൻ, പാറയിൽ രാജൻ, സി.എച്ച്. ഇന്ദ്രപാലൻ, കെ.പി. പ്രതാപൻ, അനസ് ചാലിൽ, അൽഫോൺസ രാജേശ്വരി, നജീബ് നാറാത്ത്, ജി. ബാബു, അസീസ് കാട്ടാമ്പള്ളി, പി. ഷിബു, കനകാംബരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.