കണ്ണൂര്‍: താഴെ ചൊവ്വ, നടാല്‍ റെയിൽവേ മേൽപാലങ്ങളുടെ പണി ഉടന്‍ ആരംഭിക്കാന്‍ പി.കെ. ശ്രീമതി എം.പി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനം. കേന്ദ്രസര്‍ക്കാറിെൻറ സേതുഭാരതം പദ്ധതിയില്‍ അംഗീകരിച്ചവയാണ് ഇവ രണ്ടും. സാങ്കേതിക നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കി പ്രവൃത്തി ആരംഭിക്കണമെന്ന് എം.പി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലയില്‍ ഇപ്പോള്‍ നടന്നുവരുന്ന പ്രധാനപ്പെട്ട പൊതുമരാമത്ത് പ്രവൃത്തികളുടെ കാലതാമസം ഒഴിവാക്കുന്നതിനാവശ്യമായ നടപടികള്‍ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചര്‍ച്ചയായി. കേന്ദ്രസര്ക്കാറിെൻറയും റെയിൽേവയുടെയും അനുമതി ആവശ്യമുള്ളവയുടെ തടസ്സം നീക്കാന്‍ എം.പി നേരിട്ട് ഇടപെടും. പാപ്പിനിശ്ശേരി സബ്‌വേ, താവം റെയിൽവേ മേൽപാലം, തലശ്ശേരി-വളവുപാറ റോഡ് എന്നിവയെക്കുറിച്ച് വിശദമായ ചര്‍ച്ചനടന്നു. പാപ്പിനിശ്ശേരി സബ്‌വേ നിര്‍മാണത്തിന് ആവശ്യമായ എൻ.ഒ.സിക്കുള്ള അപേക്ഷ റെയിൽവേക്ക് ഉടന്‍ നല്‍കും. ഓവുചാല്‍ നിര്‍മാണവും വേഗത്തില്‍ പൂര്‍ത്തിയാക്കും. താവം പാലം പൂര്‍ത്തീകരണത്തിനുള്ള തടസ്സം പ്രവൃത്തിയുടെ മാറ്റത്തിന് അംഗീകാരം ലഭിക്കാത്തതാണെന്ന് കെ.എസ്.ടി.പി അധികൃതര്‍ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.