കാസർകോട്: ഹര്‍ത്താൽദിനത്തിൽ ഗതാഗതം തടസ്സപ്പെടുത്തിയതിന് യു.ഡി.എഫ് നേതാക്കളടക്കം 115 പേർക്കെതിരെ കേസെടുത്തു. അഡ്വ. എ. ഗോവിന്ദന്‍ നായര്‍, അര്‍ജുനന്‍ തായലങ്ങാടി, മണികണ്ഠന്‍, കമലാക്ഷന്‍, ഉമേഷ്, ഇഖ്ബാല്‍, കരുണ്‍, മജീദ് കൊല്ലമ്പാടി, ഫിറോസ് അബൂബക്കര്‍, ജലീല്‍ തുരുത്തി, മനാഫ് നുള്ളിപ്പാടി, ഹമീദ് ചേരങ്കൈ, ജമീല അഹമ്മദ് തുടങ്ങി 115 പേര്‍ക്കെതിരെയാണ് കാസര്‍കോട് പൊലീസ് കേസെടുത്തത്. പുതിയ ബസ്സ്റ്റാൻഡ് പരിസരത്താണ് നേതാക്കൾ ഉൾപ്പെടെയുള്ളവർ വാഹനങ്ങൾ തടഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.