പൊലിയന്ദ്രം ഡോക്യുമെൻററി പ്രദർശനം ഇന്ന്​

കാസര്‍കോട്: പൊലിയന്ദ്രം ചടങ്ങിനെക്കുറിച്ച് കാഞ്ഞങ്ങാട് നെഹ്‌റു കോളജ് സാഹിത്യവേദി നിർമിച്ച 'പൊലിയന്ദ്രം' ഡോക്യുമ​െൻററി ബുധനാഴ്ച രാവിലെ പ്രസ്‌ക്ലബില്‍ പ്രദര്‍ശിപ്പിക്കും. നോവലിസ്റ്റ് ഡോ. അംബികാസുതന്‍ മാങ്ങാടാണ് രചനയും സംവിധാനവും നിർവഹിച്ചത്. രാവിലെ 10നും 11.30നും രണ്ടുതവണ പ്രദര്‍ശിപ്പിക്കും. പ്രദര്‍ശനങ്ങൾക്കിടയിൽ സംവാദവും നടക്കും. ഡോ. എം.ആര്‍. രാഘവ വാര്യര്‍ ഉദ്ഘാടനം ചെയ്യും. പ്രസ്‌ക്ലബ് പ്രസിഡൻറ് ടി.എ. ഷാഫി അധ്യക്ഷത വഹിക്കും. പൊതുജനങ്ങള്‍ക്കും പ്രവേശനം അനുവദിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.