കണ്ണൂര്‍: മജ്‌ലിസ് മദ്റസ ബോർഡിനു കീഴിൽ നടക്കുന്ന കണ്ണൂർ-കാസർകോട് മേഖല മദ്റസ ഫെസ്റ്റ് ബുധനാഴ്ച നടക്കും. രാവിലെ ഒമ്പത് മുതൽ കണ്ണൂർ മുനിസിപ്പൽ ഹൈസ്കൂളിലെ വേദികളിലാണ് മത്സരങ്ങൾ. ഖുർആൻ പാരായണം, ആംഗ്യപ്പാട്ട്, അറബിഗാനം, പ്രസംഗം, നാടകം, കോൽക്കളി, സംഗീത ശിൽപം, ഒപ്പന, വട്ടപ്പാട്ട് തുടങ്ങിയ ഇനങ്ങളിൽ ഒന്ന് മുതൽ ഏഴുവരെയുള്ള ക്ലാസുകളിലെ ആയിരത്തിലധികം പ്രതിഭകൾ മാറ്റുരക്കും. മജ്‌ലിസ് മദ്റസ ബോർഡിനു കീഴിലെ കണ്ണൂർ-കാസർകോട് ജില്ലകളിലെ ക്ലസ്റ്റർ തല വിജയികളാണ് മത്സരത്തിൽ പെങ്കടുക്കുന്നത്. രാവിലെ ഒമ്പതിന് സ്വാഗതസംഘം ചെയർമാൻ യു.പി. സിദ്ദീഖ് മാസ്റ്ററുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ഡെപ്യൂട്ടി കലക്ടർ ബി. അബ്ദുൽ നാസർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. മജ്ലിസ് മദ്റസ എജുക്കേഷൻ ബോർഡ് ഡയറക്ടർ സുഷീർ ഹസൻ, കോർപറേഷൻ കൗൺസിലർ അഡ്വ. ലിഷ ദീപക്, ഡോ. പി.എം. ജ്യോതി, ഫ്രൈഡേ ക്ലബ് പ്രസിഡൻറ് ഡോ. മുഷ്താഖ്, ജമാഅത്തെ ഇസ്ലാമി കാസർകോട് ജില്ല പ്രസിഡൻറ് മുഹമ്മദ് ശാഫി, വനിത വിഭാഗം കണ്ണൂർ ജില്ല പ്രസിഡൻറ് പി.ടി.പി. സാജിദ തുടങ്ങിയവർ സംസാരിക്കും. കണ്ണൂർ മുസ്ലിം ജമാഅത്ത് പ്രസിഡൻറ് ഡോ. പി. സലീമിെൻറ അധ്യക്ഷതയിൽ സമാപന സമ്മേളനം എ.ഡി.എം മുഹമ്മദ് യൂസുഫ് ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്ലാമി വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.