കണ്ണൂര്‍: മജ്‌ലിസ് മദ്റസ ബോർഡിന് കീഴിൽ നടക്കുന്ന കണ്ണൂർ മേഖല മദ്റസ ഫെസ്റ്റ് ബുധനാഴ്ച രാവിലെ ഒമ്പതു മുതൽ കണ്ണൂർ മുനിസിപ്പൽ ഹൈസ്കൂളിൽ നടക്കും. കണ്ണൂർ സീനിയർ ഡെപ്യൂട്ടി കലക്ടർ ബി. അബ്ദുന്നാസർ ഫെസ്റ്റിെൻറ ഉദ്ഘാടനം നിർവഹിക്കും. മജ്‌ലിസ് മദ്റസ ബോർഡിന് കീഴിലെ കണ്ണൂർ, കാസർകോട് ജില്ലകളിലെ ക്ലസ്റ്റർതല വിജയികളായ ആയിരത്തിൽപരം സർഗപ്രതിഭകൾ മാറ്റുരക്കും. മജ്ലിസ് മദ്റസ എജുക്കേഷൻ ബോർഡ് ഡയറക്ടർ സുഷീർ ഹസ്സൻ മുഖ്യാതിഥിയായിരിക്കും. ജമാഅത്തെ ഇസ്ലാമി വിദ്യാഭ്യാസവകുപ്പ് സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിക്കും. കണ്ണൂർ എ.ഡി.എം യൂസുഫ്, കണ്ണൂർ കോർപറേഷൻ കൗൺസിലർ അഡ്വ. ലിഷാ ദീപക്, ഡോ. പി.എം. ജ്യോതി, ഡോ. മുഷ്താഖ്, മുഹമ്മദ് ശാഫി, പി.ടി.പി. സാജിദ, യു.പി. സിദ്ദീഖ് മാസ്റ്റർ എന്നിവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.