പയ്യന്നൂർ: അടുത്തമാസം 10 മുതൽ 14വരെ തെലങ്കാനയിൽ നടക്കുന്ന ദേശീയ സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പിൽ കണ്ണൂർ താരങ്ങളുടെ പട. 10 പേരാണ് ജില്ലയിൽനിന്ന് സംസ്ഥാനത്തിനുവേണ്ടി പോരിനിറങ്ങുന്നത്. സച്ചിൻ പ്രദീപ് (തലശ്ശേരി), അവിനാഷ് ഹരി (കണ്ണൂർ), കൃഷ്ണാനന്ദ് (പേരാവൂർ), വി.എസ്. സ്വാഹ, സി.സി. അഷിത (പയ്യന്നൂർ), ഇ.ടി. സ്വരൂപ (തലശ്ശേരി), സി.വി. ശ്രീനിധി (കണ്ണൂർ), പി. ദേവിക (പയ്യന്നൂർ), നന്ദന പി. വിനോദ് (പയ്യന്നൂർ), വിസ്മയ (കണ്ണൂർ) എന്നീ താരങ്ങളാണ് കേരളത്തിെൻറ സാന്നിധ്യം അടയാളപ്പെടുത്തുന്നത്. കഴിഞ്ഞവർഷത്തെ ദേശീയ സ്കൂൾ ചെസിൽ വെള്ളിപതക്കം സച്ചിൻ മാറ്റുരച്ച ടീമിനായിരുന്നു. അവിനാഷ് ഹരിയും വി.എസ്. സ്വാഹയും കേരളസംസ്ഥാന അണ്ടർ 17 ചെസ് ചാമ്പ്യൻപട്ടവും കിരീടവും സ്വന്തമാക്കിയിട്ടുണ്ട്. അഷിത അണ്ടർ 11 സംസ്ഥാന ചെസ് ചാമ്പ്യനാണ്. ശ്രീനിധി സംസ്ഥാന അണ്ടർ 13 കിരീടവും കേന്ദ്രീയവിദ്യാലയ ചെസിലെ ഇരട്ടസ്വർണവും നേടിയാണ് ദേശീയ ചെസിനെത്തുന്നത്. നന്ദനയും കേന്ദ്രീയവിദ്യാലയ ചെസിൽ ഇരട്ട സ്വർണത്തിളക്കവുമായാണ് ദേശീയ മത്സരത്തിനെത്തുന്നത്. പി. ദേവിക സംസ്ഥാന സ്കൂൾ ചെസിൽ വ്യക്തിഗത സ്വർണ മെഡൽ നേടി ആറാം തവണയാണ് ദേശീയ പോരാട്ടത്തിനിറങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.