വ്യക്തിഹത്യയും കലാപവും: ഭരണം നിലനിർത്താനുള്ള സി.പി.എം-ബി.ജെ.പി ശ്രമം വ്യാമോഹം -ഉമ്മൻ ചാണ്ടി ഇരിട്ടി: വ്യക്തിഹത്യ നടത്തിയും കലാപം നടത്തിയും ഭരണം നിലനിർത്താമെന്ന സി.പി.എമ്മിെൻറയും ബി.ജെ.പിയുടെയും വ്യാമോഹത്തിന് ജനങ്ങൾ സമീപഭാവിയിൽ തിരിച്ചടി നൽകുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തില്ലങ്കേരി പടിക്കച്ചാലിൽ കോൺഗ്രസ് കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലാപങ്ങൾ ഉണ്ടാക്കാനും നിയമലംഘനം നടത്താനുമാണ് ഇരു രാഷ്ട്രീയ പ്രസ്ഥാനങ്ങളും മത്സരിക്കുന്നത്. നീതിനിർവഹണ രംഗത്ത് ശരിയായ രീതിയിൽ പ്രവർത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ പീഡിപ്പിക്കുകയാണ്. ചടങ്ങിൽ ബൂത്ത് പ്രസിഡൻറ് പി. ബിജു അധ്യക്ഷത വഹിച്ചു. മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ കെ.സി.ജോസഫ് എം.എൽ.എയും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ സണ്ണി ജോസഫ് എം.എൽ.എയും അനുമോദിച്ചു. ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി, അഡ്വ.ഇ.ആർ. വിനോദ്, ഡി.സി.സി വൈസ് പ്രസിഡൻറ് ചന്ദ്രൻ തില്ലങ്കേരി, കെ.പി.സി.സി നിർവാഹക സമിതി അംഗം കെ.പി. പ്രഭാകരൻ മാസ്റ്റർ, പടിയൂർ ദാമോദരൻ മാസ്റ്റർ, ജയ്സൺ കാരക്കാട്ട്, മണ്ഡലം പ്രസിഡൻറ് പി.വി. സുരേന്ദ്രൻ, കെ.പി. പത്്മനാഭൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.