കണ്ണൂർ: കേന്ദ്ര ഫീൽഡ് പബ്ലിസിറ്റി ഡയറക്ടറേറ്റിെൻറ ആഭിമുഖ്യത്തിൽ കൈത്തറി സഹകരണ സംഘാംഗങ്ങൾക്ക് കൈത്തറി വികസന ശിൽപശാല നടത്തും. ഒക്ടോബർ 19ന് ഉച്ച 2.30ന് കാഞ്ഞിരോട് കൈത്തറി സഹകരണ സംഘം സൊസൈറ്റി ഹാളിൽ പി. കെ. ശ്രീമതി എം.പി ഉദ്ഘാടനം ചെയ്യും. നാഷനൽ ഹാൻഡ്ലൂം ഡെവലപ്മെൻറ് കോർപറേഷൻ, തോട്ടട ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജി എന്നിവിടങ്ങളിലെ വിദഗ്ധർ വിഷയാവതരണം നടത്തും. കേന്ദ്ര വാർത്താ-വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഗാന-നാടക വിഭാഗത്തിെൻറ ആഭിമുഖ്യത്തിൽ സംഗീത പരിപാടിയും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.