പാനൂർ: സാമൂഹികവിഷയങ്ങളിൽ സ്ത്രീകൾക്ക് സക്രിയമായി ഇടപെടാൻ സംസ്ഥാനത്ത് പഞ്ചായത്തുകളിൽ കുടുംബശ്രീ സ്കൂളുകൾ സംഘടിപ്പിക്കും. ഓരോ വാർഡിൽനിന്ന് ആറുപേരെ വീതം തെരഞ്ഞെടുത്ത് വിവിധ വിഷയങ്ങളിൽ കുടുംബശ്രീ അയൽകൂട്ടങ്ങളിൽ ക്ലാസെടുക്കാൻ കമ്യൂണിറ്റി ട്രെയിനേഴ്സിനുള്ള കുന്നോത്ത്പറമ്പ് പഞ്ചായത്ത് ഏകദിന പരിശീലനം പഞ്ചായത്ത് പ്രസിഡൻറ് കരുവാങ്കണ്ടി ബാലൻ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൻ ചീളിൽ ശോഭ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ കെ.പി. സമീറ, മെംബർമാരായ ടി.വി. കുഞ്ഞിക്കണ്ണൻ മാസ്റ്റർ, എൻ.പി. സരിത, കെ.പി. സുജാത, വൈസ് ചെയർപേഴ്സൻ കെ.സി. ബിന്ദു എന്നിവർ സംസാരിച്ചു. മാസ്റ്റർ ട്രെയിനർ കെ.പി. ശ്രീവത്സൻ മാസ്റ്റർ ക്ലാസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.