റോഡ് വികസനത്തിന് അടിയന്തര നടപടി വേണം

ശ്രീകണ്ഠപുരം: പയ്യാവൂർ--കുന്നത്തൂർപാടി--കാഞ്ഞിരക്കൊല്ലി റോഡ് വികസനത്തിന് അടിയന്തര നടപടിയുണ്ടാകണമെന്ന് ബി.ജെ.പി നേതൃത്വത്തിൽ രൂപവത്കരിച്ച കർമസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. റോഡ് മെക്കാഡം ടാറിങ് നടത്തണമെന്നും നടപടികൾ വൈകിയാൽ ഉപരോധം അടക്കമുള്ള സമരപരിപാടികളിലേക്ക് നീങ്ങുമെന്നും ഭാരവാഹികൾ പറഞ്ഞു. ബി.ജെ.പി ജില്ല കമ്മിറ്റി അംഗം വി.എൻ. രവി, പി.എം. രാജൻ, എം.ഐ. ശശി, പി.എം. ജയരാജൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.