പൂട്ടിയിട്ടവീട്ടിൽനിന്ന് 10,000 രൂപയും സാധനങ്ങളും കവർന്നു

പഴയങ്ങാടി: പൂട്ടിയിട്ടവീട്ടിൽനിന്ന് 10,000 രൂപയും വീട്ടുപകരണങ്ങളും കവർന്നു. മാട്ടൂൽ നോർത്തിലെ എസ്. മുഹമ്മദി​െൻറ ആനക്കണ്ടി ഹൗസിലാണ് കവർച്ച. 10,000 രൂപ, മൊബൈൽ ഫോൺ, ലാപ്ടോപ്, വീട്ടുപകരണങ്ങൾ, വസ്ത്രങ്ങൾ എന്നിവ കവർന്നു. കുളിമുറിയിൽ കൂടിയാണ് മോഷ്ടാവ് വീടിനകത്ത് കടന്നതെന്ന് കരുതുന്നു. വീട്ടുകാർ അഞ്ചുദിവസം മുമ്പ് വീടുപൂട്ടി ചെെന്നെയിലേക്ക് പോയിരുന്നു. ചൊവ്വാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. പഴയങ്ങാടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. പൊലീസ് നായും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.