കോണ്‍ഗ്രസ് ഭരണത്തില്‍ തിരിച്ചെത്തും -ഉമ്മന്‍ ചാണ്ടി ചെറുപുഴ: ഏതു പ്രതിസന്ധിയിലൂടെ കടന്നുപോയാലും കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തിരുമേനിയില്‍ കോണ്‍ഗ്രസ് ഓഫിസിെൻറയും ഇന്ദിര ഗാന്ധി ജന്മശതാബ്ദി കുടുംബസംഗമത്തിെൻറയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിനെ തകര്‍ക്കുക എന്നത് സി.പി.എമ്മിെൻറയും ബി.ജെ.പിയുടെയും അജണ്ടയാണ്. കുറഞ്ഞനാള്‍കൊണ്ട് കേന്ദ്ര--സംസ്ഥാനഭരണങ്ങള്‍ ജനത്തിന് ഭാരമായെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. യോഗത്തില്‍ ബിജു പുറ്റുമണ്ണില്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് സതീശന്‍ പാച്ചേനി ഫോട്ടോ അനാച്ഛാദനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജോഷി കണ്ടത്തില്‍ ഇന്ദിര ഗാന്ധി അനുസ്മരണം നടത്തി. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻറ് വി.പി. അബ്ദുൽ റഷീദ്, പ്രിന്‍സ് വെള്ളക്കട, കെ. കുഞ്ഞികൃഷ്ണന്‍ നായര്‍, വി. കൃഷ്ണന്‍ മാസ്റ്റര്‍, അമൃത രാമകൃഷ്ണന്‍, കെ.കെ. സുരേഷ്കുമാര്‍, തങ്കച്ചന്‍ കാവാലം, സതീശന്‍ കാര്‍ത്തികപ്പള്ളി, റോസിലി ആടിമാക്കീല്‍, ബിന്ദു ബിജു, വിസിലി കുര്യന്‍, ഷിജു മാത്യു, ടി.കെ. മാത്യു, ഗീവര്‍ഗീസ് പാലയ്ക്കമണ്ണില്‍, ജസ്റ്റിന്‍ മതിലകം, ജോര്‍ജ് ഇട്ടിയപ്പാറ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും സാമൂഹിക പ്രവര്‍ത്തകരെയും ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെയും ആദരിച്ചു. കോഴിച്ചാലില്‍ ചെറുപുഴ മണ്ഡലം 157, 158, 159 ബൂത്ത് കമ്മിറ്റികൾ സംഘടിപ്പിച്ച ഇന്ദിര ഗാന്ധി ജന്മശതാബ്ദി കുടുംബസംഗമവും ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. കെ.ഇ. സണ്ണി കുറുപ്പന്‍ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.