ഇരിട്ടി: കച്ചേരിക്കടവില്‍ അറവുമാലിന്യം തള്ളാന്‍ കൊണ്ടുപോയ ഗുഡ്‌സ് ലോറിഡ്രൈവര്‍ പിടിയിൽ. വള്ളിത്തോട് സ്വദേശി ജിതിന്‍ എബ്രഹാമിനെയാണ് (23) ഇരിട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. തലശ്ശേരിയില്‍നിന്നും പണം വാങ്ങി കച്ചേരിക്കടവ് വനാതിര്‍ത്തിയില്‍ തള്ളാനായി കൊണ്ടുപോയ മാലിന്യമാണ് പിടികൂടിയത്. കച്ചേരിക്കടവ് മേഖലയില്‍ ആളൊഴിഞ്ഞ പ്രദേശത്തും വനാതിര്‍ത്തിയിലുമാണ് മാലിന്യം തള്ളുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.