'ഹർത്താലി​െൻറ സ്വന്ത​ം നാട്ടിലേക്ക്​ സ്വാഗതം'

കണ്ണൂര്‍: പനിക്കെതിരെ ഹര്‍ത്താല്‍, സദ്ദാം ഹുസൈനെ തൂക്കിലേറ്റിയപ്പോള്‍ ഹര്‍ത്താല്‍.... അങ്ങനെ എന്തിനും ഏതിനും ഹര്‍ത്താല്‍ നടത്തുന്ന കേരളം ദൈവത്തി​െൻറ സ്വന്തം നാടല്ല 'ഹര്‍ത്താലി​െൻറ സ്വന്തം നാടാ'ണെന്ന് ഹർത്താൽ വിരുദ്ധ മുന്നണി. ഇതോടനുബന്ധിച്ച് പ്രവർത്തകർ കണ്ണൂർ കാൽടെക്സ് ജങ്ഷനിൽ 'ഹര്‍ത്താലി​െൻറ സ്വന്തം നാട്ടിലേക്ക് സ്വാഗതം' എന്ന പ്രവേശന കവാടം സ്ഥാപിച്ചു. ഹര്‍ത്താല്‍ നിയന്ത്രണ ബില്ലിനു മുന്‍കൈയെടുത്തവര്‍ തന്നെ ഹര്‍ത്താല്‍ നടത്തി രോഗികളെയും തൊഴിലാളികളെയും യാത്രക്കാരെയും ദുരിതത്തിലാക്കുന്നതായി പ്രവർത്തകർ പറഞ്ഞു. വിദേശ സഞ്ചാരികളെപ്പോലും മനം മടുപ്പിക്കുന്ന ഈ പ്രാകൃത സമരരീതിക്കെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും കൈകോര്‍ക്കണമെന്ന് ഹര്‍ത്താല്‍ വിരുദ്ധ മുന്നണി സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.