ആറളം ഫാമിൽ കാട്ടാനകളുടെ വിഹാരം; കൃഷിയിടങ്ങൾ ആനത്താരകളായി

കേളകം: ആറളം കാർഷിക ഫാമിൽ കാട്ടാന ആക്രമണത്തിൽ കനത്ത കൃഷിനാശം. ഫാമിലെ സെൻട്രൽ നഴ്സറിയിൽ അഞ്ഞൂറോളം തെങ്ങിൻ തൈകൾ, കായ്ഫലമുള്ള തെങ്ങുകൾ എന്നിവ നശിപ്പിച്ച കാട്ടാനകൾ ഷെഡും തകർത്തു. ഏതാനും മാസത്തിനിടെ കാട്ടാനകൾ ഫാമിൽ മാത്രം നശിപ്പിച്ചത് ആയിരത്തോളം തെങ്ങുകളും മറ്റ് കാർഷിക വിളകളുമാണ്. വനാതിർത്തിയിലെ ഉരുക്ക് വേലി തകർത്താണ് കാട്ടാനകൾ ഫാമിലേക്ക് കടക്കുന്നത്. ആറളം ഫാമിലും ആദിവാസി പുനരധിവാസ മേഖലയിലും കാട്ടാനകളുടെ വിഹാരം തുടരുമ്പോഴും ഇവയുടെ ആഗമനം തടയുന്നതിൽ വനം വകുപ്പ് സംവിധാനങ്ങൾ പരാജയപ്പെടുന്നത് പതിവാകുന്നു. ആറളം, കൊട്ടിയൂർ വനങ്ങളിൽനിന്ന് ഫാമിലും നൂറുകണകിന് കുടുംബങ്ങളെ പുനരധിവസിപ്പിച്ച ആറളം ആദിവാസി പുനരധിവാസ മേഖലയിലും കാട്ടാനകളെത്തുകയും കൃഷിയിടങ്ങളും വീടുകളും തകർക്കുകയും പുനരധിവാസ കുടുംബങ്ങൾ അക്രമത്തിനിരയാവുകയും ചെയ്തിട്ടും ഇവയെ പ്രതിരോധിക്കാൻ അധികൃതർക്ക് കഴിയുന്നില്ലെന്നാണ് പരാതി. ആനക്കൂട്ടങ്ങൾ വിഹാരം തുടങ്ങിയതോടെ ഫാമിലൂടെ ഒറ്റക്ക് സഞ്ചരിക്കാൻ പോലും പുനരധിവാസ കുടുംബങ്ങളും ഫാമിലെ ജീവനക്കാരും ഭയക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.