ചക്കരക്കല്ല്: പുറവൂരിൽ ഗെയിൽ വാതക പൈപ്പ്ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മൂന്നുദിവസമായി തുടരുന്ന നാട്ടുകാരുടെ പ്രതിഷേധം കൂടുതൽ ശക്തമാവുന്നു. തിങ്കളാഴ്ച ജില്ല കലക്ടർ, പുറവൂർ എൽ.പി സ്കൂളിൽ യോഗം വിളിച്ചിരുന്നു. എന്നാൽ, യോഗത്തിൽ ജില്ല കലക്ടർ എത്താതിരുന്നതും നാട്ടുകാരുടെ ആശങ്കയകറ്റാൻ കഴിയാത്തതും വൻ പ്രതിഷേധത്തിനിടയാക്കി. കലക്ടർക്ക് പകരം കണ്ണൂർ തഹസിൽദാർ സജീവനാണ് യോഗത്തിൽ പെങ്കടുത്തത്. വാതക പൈപ്പ്ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ കാറ്റിൽ പറത്തിയാണ് നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. സുരക്ഷാദൂരപരിധിയായ 45 കിലോമീറ്റർ അകലം എന്നത് ഗെയിൽ പൈപ്പ്ലൈനിന് ബാധകമാകുന്നില്ലെന്നും പൈപ്പ് സ്ഥാപിക്കുന്ന സ്ഥലമുടമകെള വിവരമറിയിക്കുകയോ സമ്മതപത്രത്തിൽ ഒപ്പിടുവിക്കുകയോ ചെയ്തിട്ടില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. സ്ഥാപിച്ച പൈപ്പ്ലൈനിൽനിന്ന് ആരെങ്കിലും വാതകം ചോർത്തുകയോ കേട് വരുത്തുകേയാ ചെയ്താൽ സ്ഥലമുടമ തെളിവ് നൽകിയില്ലെങ്കിൽ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുക്കുമെന്നതും അപകടമുണ്ടായാൽ പ്രദേശവാസികളെ ഒന്നടങ്കം ബാധിക്കുമെന്നതും നാട്ടുകാരെ ആശങ്കയിലാക്കുന്നു. തിങ്കളാഴ്ച നടന്ന യോഗത്തിൽ തഹസിൽദാർ സജീവൻ, ഗെയിൽ മാനേജർ വിനോദ്, അശ്രഫ് പുറവൂർ, പി.സി. അബ്ദുറസാഖ്, എം.പി. മുഹമ്മദലി, പി.സി. നൗഷാദ്, അഹമ്മദ് പാറക്കൽ, വാർഡ് മെംബർമാരായ മുനീറ, സനേഷ്, ശബീർ, ആശിഖ് കാഞ്ഞിരോട്, വി.കെ. റസാഖ് തുടങ്ങിയവർ പെങ്കടുത്തു. എന്നാൽ, അധികൃതരുടെ വിശദീകരണം നാട്ടുകാരിൽ അതൃപ്തിയുണ്ടാക്കിയതോടെ യോഗം തീരുമാനമാവാതെ അലസി പ്പിരിയുകയായിരുന്നു. പ്രതിരോധസമരം ശക്തമാക്കുന്നതിെൻറ ഭാഗമായി ആക്ഷൻ കമ്മിറ്റിക്ക് രൂപംനൽകി രക്ഷാധികാരികളായി കണ്ണൂർ േകാർപറേഷൻ കൗൺസിലർ എം.പി. മുഹമ്മദലി, പി.സി. അഹമ്മദ് കുട്ടി, ആശിഖ് കാഞ്ഞിരോട്, പി. സഹദേവൻ, പഞ്ചായത്ത് മെംബർ പി. സേന്താഷ് എന്നിവെരയും ചെയർമാനായി അഹമ്മദ്, കൺവീനർ അശ്റഫ് പുറവൂർ എന്നിവെരയും തെരഞ്ഞെടുത്തു. പി.സി. അബ്ദുറസാഖ്, എ. ഉമ്മർ, സി.പി. സക്കീർ, പി. മുഹമ്മദലി, പി.സി. ശഫീഖ്, എം.വി. സനൽ, വി.കെ.സി. സത്താർ എന്നിവർ സംസാരിച്ചു. പടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.