കെ.എ.പി നാലാം ബറ്റാലിയൻ റൂട്ട്​ മാർച്ച്​ നടത്തി

കണ്ണൂർ: കെ.എ.പി ക്യാമ്പിലെ നാലാം ബറ്റാലിയൻ പരിശീലനത്തി​െൻറ ഭാഗമായി നഗരത്തിൽ റൂട്ട് മാർച്ച് നടത്തി. പരിശീലനത്തി​െൻറ മൂന്നാംഘട്ടത്തിലെ 45 കിലോമീറ്റർ റൂട്ട് മാർച്ചാണ് ഹർത്താൽ ദിനത്തിൽ നടന്നത്. ധർമശാലയിലെ ക്യാമ്പ് പരിസരത്ത് നിന്നാരംഭിച്ച റൂട്ട് മാർച്ച് കണ്ണൂർ നഗരത്തിലെത്തി വളപട്ടണം ചെറുകുന്ന് വഴി ധർമശാലയിലെ എ.ആർ ക്യാമ്പിലേക്ക് മടങ്ങി. റൂട്ട് മാർച്ചി​െൻറ മുൻനിരയിൽ ക്യാമ്പിലെ വളർത്തുനായ്ക്കളായ കബാലിയും ലക്ഷ്മിയും അണിനിരന്നത് കൗതുകമായി. ക്യാമ്പിൽ പരിശീലനത്തിനെത്തുന്ന സേനാംഗങ്ങളുടെ സന്തതസഹചാരികളാണ് കബാലിയും ലക്ഷ്മിയുമെന്ന് പരിശീലകനായ സി. അശോകൻ പറഞ്ഞു. കഴിഞ്ഞ അഞ്ചു വർഷമായി ലക്ഷ്മി ക്യാമ്പിലെ അംഗങ്ങൾക്കൊപ്പം പരിശീലനത്തിനെത്താറുണ്ട്. ഒരു വയസ്സുള്ള കബാലി, ലക്ഷ്മിയോടൊപ്പം ആറ് മാസം മുമ്പാണ് ഗ്രൗണ്ടിലെത്തിത്തുടങ്ങിയത്. എ.ആർ കമാൻഡൻറ് സഞ്ജയ്കുമാർ ഗുരുഡിൻ റൂട്ട് മാർച്ചിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.