ശ്രീകണ്ഠപുരം: മലയോര വിനോദ സഞ്ചാര കേന്ദ്രമായ വൈതൽമലയുടെ താഴ്വരയിലെ പൊട്ടംപ്ലാവിലുള്ള ഏഴരക്കുണ്ട് വെള്ളച്ചാട്ടത്തിനു സമീപം . നടുവിൽ പുലിക്കുരുമ്പ സ്വദേശി പോത്തൻ മാലിച്ചിറയിൽ സുനു-ബീന ദമ്പതികളുടെ മകൻ സുബിൻസുനു (26) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. സഹോദരങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം വെള്ളച്ചാട്ടം കാണാൻ എത്തിയതായിരുന്നു. പ്രദേശത്ത് കനത്ത മഴ പെയ്തതിനെ തുടർന്ന് ശക്തമായ ഒഴുക്കുണ്ടായിരുന്ന പുഴയിൽ കുളിക്കാനിറങ്ങിയ സുബിൻ ചുഴിയിൽ അകപ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ വിവമറിയിച്ചപ്പോൾ സ്ഥലത്തെത്തിയ നാട്ടുകാരുടെ സഹായത്തോടെയാണ് സുബിനെ കരക്കെടുത്തത്. ഉടൻ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഹോട്ടൽ മാനേജ്മെൻറ് പഠനം പൂർത്തിയാക്കിയ സുബിൻ സ്റ്റുഡൻറ് വിസയിൽ ഇറ്റലിയിലേക്ക് പോകാൻ തയാറായിരിക്കെയാണ് മരണം. ഇലക്ട്രീഷ്യനായ ശ്യാം സുനു, സിവിൽ എൻജിനീയറിങ് വിദ്യാർഥി ജീവൻ സുനു എന്നിവർ സഹോദരങ്ങളാണ്. ചൊവ്വാഴ്ച സംസ്കാരം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.