കെ.കെ. കുമാരന്​ ഡോക്​ടറേറ്റ്​

തലശ്ശേരി: കതിരൂര്‍ തരുവണത്തെരു യു.പി സ്കൂള്‍ റിട്ട. പ്രധാനാധ്യാപകനും ദേശീയ അധ്യാപക അവാര്‍ഡ് ജേതാവുമായ കെ.കെ. കുമാരന്‍ മാസ്റ്റര്‍ക്ക് ആന്ധ്രയിലെ ദ്രവീഡിയന്‍ യൂനിവേഴ്സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് ലഭിച്ചു. സ്കൂള്‍ വിദ്യാർഥികളുടെ സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനുള്ള തന്ത്രങ്ങള്‍ എന്നതാണ് പഠനവിഷയം. കാലിക്കറ്റ് സര്‍വകലാശാലയിലെ അസി. പ്രഫസർ ഡോ. ബൈജു കെ. നാഥി​െൻറ കീഴിലായിരുന്നു ഗവേഷണം. 75കാരനായ കുമാരൻ മാസ്റ്റർ സര്‍വിസില്‍നിന്ന് വിരമിച്ച ശേഷമാണ് അണ്ണാമലൈ യൂനിവേഴ്സിറ്റിയില്‍ നിന്നും എം.എഡ്, എം.ഫില്‍ ബിരുദങ്ങള്‍ നേടിയത്. പെരിങ്ങത്തൂര്‍ ടീച്ചേഴ്സ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിൽ എജുക്കേഷന്‍ െലക്ചററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കതിരൂര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കൻഡറി സ്കൂളില്‍ നിന്നും വിരമിച്ച ശാസ്ത്രാധ്യാപിക കെ.പി. ശാന്തകുമാരിയാണ് ഭാര്യ. ഇപ്പോള്‍ കതിരൂര്‍ ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷനും വിദ്യാഭ്യാസ സമിതി അംഗവുമാണ്. കതിരൂര്‍ ശ്രീനാരായണഗുരു വിദ്യാഭ്യാസ വികസന ട്രസ്റ്റ് കണ്‍വീനര്‍, വിന്നേഴ്സ് വയോജനവേദി കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവർത്തിക്കുന്നു. പൊന്ന്യം വെസ്റ്റ് സ്വദേശിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.