ഹർത്താലി​െൻറ മറവിൽ അക്രമം: പ്രതിഷേധിച്ചു

കണ്ണൂർ: ഹർത്താലി​െൻറ മറവിൽ ഇരിട്ടി താലൂക്ക് ഓഫിസിലെ ജീവനക്കാരെ മർദിച്ച നടപടിയിൽ എഫ്.എസ്.ഇ.ടി.ഒ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. പി.സി. ഗംഗാധരൻ, എം.വി. രാമചന്ദ്രൻ, എം.വി. ശശിധരൻ എന്നിവർ സംസാരിച്ചു. ജീവനക്കാരെ മർദിച്ച നടപടിയിൽ പ്രതിഷേധിച്ച് എഫ്.എസ്.ഇ.ടി.ഒ നേതൃത്വത്തിൽ ഇരിട്ടിയിൽ ജീവനക്കാരും അധ്യാപകരും പ്രകടനം നടത്തി. എം.വി. ശശിധരൻ, എ.ടി. രതീശൻ, എ. േപ്രമരാജൻ എന്നിവർ സംസാരിച്ചു. ജി. നന്ദനൻ, പി.പി. മണി, ടി.എം. അബ്്ദുൽ റഷീദ്, എം.കെ. സൈബുന്നിസ എന്നിവർ നേതൃത്വം നൽകി. ഇരിട്ടി താലൂക്ക് ഓഫിസിലെ ജീവനക്കാരെ മർദിക്കുകയും ഓഫിസ് ഫയലുകൾ നശിപ്പിക്കുകയും ചെയ്ത യൂത്ത് കോൺഗ്രസ് നടപടിയിൽ കേരള എൻ.ജി.ഒ യൂനിയൻ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. എ. രതീശൻ അധ്യക്ഷത വഹിച്ചു. എഫ്.എസ്.ഇ.ടി.ഒ പ്രതിഷേധ പ്രകടനം ഇന്ന് കണ്ണൂർ: ഇരിട്ടി താലൂക്ക് ഓഫിസ് ജീവനക്കാരെ മർദിച്ച നടപടിയിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച ജില്ല--താലൂക്ക് കേന്ദ്രങ്ങളിൽ എഫ്.എസ്.ഇ.ടി.ഒ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തും. മുഴുവൻ ജീവനക്കാരും അധ്യാപകരും പങ്കെടുക്കണമെന്ന് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.