മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിനുസമീപത്തെ കോടികള്‍ വിലമതിക്കുന്ന സ്ഥലംതട്ടിയെടുത്ത സംഭവത്തില്‍ റിമാന്‍ഡിലായ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി. തട്ടിപ്പിെൻറ മുഖ്യസൂത്രധാരൻ കാസര്‍കോട് ഹോസ്ദുര്‍ഗ് ലക്ഷ്മി നഗറില്‍ കുന്നുമ്മല്‍ വീട്ടില്‍ അബ്ദുൽ റസാഖ് (53) എന്ന ചിറാകുട്ടി റസാഖ്, ചെറുവത്തൂര്‍ റെയില്‍വേ സ്‌റ്റേഷനു സമീപത്തെ പണ്ഡിറ്റ് നിവാസില്‍ അനില്‍ രാഘവന്‍ (53) എന്നിവരെയാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ മട്ടന്നൂര്‍ എസ്.ഐ കെ. രാജീവ് കുമാര്‍ കൂടുതല്‍ തെളിവെടുപ്പിനും ചോദ്യം ചെയ്യുന്നതിനുമായി കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് അപേക്ഷ നല്‍കിയതിനെ തുടര്‍ന്നാണ് പ്രതികളെ വിട്ടുകൊടുത്തത്. പ്രതികളെ മട്ടന്നൂര്‍ സബ് രജിസ്ട്രാര്‍ ഓഫിസിലും ആധാരം തയാറാക്കിയ ഓഫിസിലും തെളിവെടുപ്പ് നടത്തി. പ്രവാസിവ്യവസായിയും കണ്ണൂര്‍ കണ്ണപുരം സ്വദേശിയുമായ വി.വി. മോഹനെൻറ ഉടമസ്ഥതയില്‍ കീഴല്ലൂര്‍ പഞ്ചായത്തിലെ നാഗവളവ് എളമ്പാറ ക്ഷേത്രത്തിനടുത്ത് വിമാനത്താവള മതിലിനോടുചേര്‍ന്നുള്ള 50 സെൻറ് സ്ഥലമാണ് വ്യാജരേഖ ചമച്ച് തട്ടിയെടുത്തത്. ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട് കാസര്‍കോട് പാണത്തൂരിലെ മാവുങ്കാല്‍ കുന്നില്‍ വീട്ടില്‍ എം.കെ. മുഹമ്മദ് ഹാരിഫിനെ (39) നേരത്തെ മട്ടന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്ഥലമുടമ മോഹനനാണെന്ന വ്യാേജന അനില്‍ രാഘവനാണ് ഭൂമി തട്ടിപ്പ് നടത്തിയത്. വിദേശത്തുള്ള മോഹനെൻറ സ്വത്തുവിവരങ്ങളും മറ്റും അനില്‍ രാഘവന് നല്‍കി ഭൂമി തട്ടിയെടുക്കാന്‍ നേതൃത്വം നല്‍കിയത് അബ്ദുല്‍ റസാഖാണെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. മോഹനെൻറ ഐഡി കാര്‍ഡും മറ്റുരേഖകളും വ്യാജമായി നിര്‍മിച്ചും ഫോട്ടോയില്‍ കൃത്രിമം കാണിച്ചുമാണ് സ്ഥലം തട്ടിയെടുത്തത്. മോഹനെൻറ ഡ്രൈവറായിരുന്നു അബ്ദുൽ റസാഖ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.