ഇന്ത്യൻ ഒരു രൂപക്ക്​ ഇന്ന്​ നൂറ്​ വയസ്സ്​​

കണ്ണൂർ: ഇന്ത്യയിൽ ഒരു രൂപ കറൻസി നോട്ട് പുറത്തിറങ്ങിയിട്ട് വ്യാഴാഴ്ച നൂറ്റാണ്ട് തികയുന്നു. 1917 നവംബർ 30നാണ് ആദ്യത്തെ ഒരുരൂപ നോട്ട് പുറത്തിറങ്ങിയത്. ഇംഗ്ലീഷിന് പുറേമ എട്ടു ഭാഷകളിൽ മൂല്യം രേഖപ്പെടുത്തിയ ഒരു രൂപയുടെ കറൻസിയിൽ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണാധികാരിയായിരുന്ന ജോർജ് അഞ്ചാമനായിരുന്നു ഒപ്പുവെച്ചിരുന്നത്. നോട്ടിൽ ഒരു രൂപ നാണയത്തി​െൻറ ഇരുഭാഗവും ആലേഖനംചെയ്തിരുന്നു. 1981 മുതൽ പുറത്തിറക്കിയ മുഴുവൻ ഒരുരൂപ നോട്ടിലും ഒ.എൻ.ജി.സിയുടെ എണ്ണഖനന റിഗ്ഗായ സാഗർ സാമ്രാട്ടി​െൻറ ചിത്രമുള്ളതാണ്. 1940ൽ ബ്രിട്ടീഷ് ഭരണാധികാരി ജോർജ് ആറാമ​െൻറ ചിത്രത്തോടുകൂടിയും ഇറക്കിയിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഒരു രൂപ കറൻസി 1949 ആഗസ്റ്റ് 12നാണ് പുറത്തിറങ്ങിയത്. ആദ്യമായി അശോകസ്തംഭം മുദ്രണംചെയ്ത ഒരു രൂപ കറൻസി ഇതായിരുന്നു. കേന്ദ്രസർക്കാർ പുറത്തിറക്കുന്ന ഏക കറൻസിയാണ് ഒരു രൂപയുേടത്. കേന്ദ്ര ധനകാര്യ സെക്രട്ടറിയാണ് ഇതിൽ ഒപ്പുവെക്കുന്നത്. രണ്ടു രൂപ മുതൽ മുകളിലോട്ടുള്ള മുഴുവൻ കറൻസികളും റിസർവ് ബാങ്ക് ഒാഫ് ഇന്ത്യയാണ് പുറത്തിറക്കുന്നത്. ഇതിൽ ആർ.ബി.െഎ ഗവർണറാണ് ഒപ്പുവെക്കുന്നത്. 100 വർഷത്തിനിടെ 39 വർഷമാണ് ഒരു രൂപയുടെ നോട്ടുകൾ ഇറക്കിയിട്ടുള്ളത്. ഇതിൽ 25 ധനകാര്യ സെക്രട്ടറിമാർ ഒപ്പുവെച്ചു. ഇവരിൽ മലയാളിയായ ധനകാര്യ സെക്രട്ടറിയുമുണ്ട്. 1949ൽ പുറത്തിറക്കിയ നോട്ടിൽ ഒപ്പിട്ട കെ.ആർ.കെ. മേനോനാണ് ഇത്. ഒരു രൂപ നോട്ടിൽ ഒപ്പുവെച്ച എട്ടു കേന്ദ്ര ധനകാര്യ സെക്രട്ടറിമാർ പിന്നീട് റിസർവ് ബാങ്കി​െൻറ ഗവർണർമാരായിട്ടുണ്ട്. 1994ൽ നിർത്തലാക്കിയ ഒരു രൂപ കറൻസി 20 വർഷങ്ങൾക്കുശേഷം 2015ലാണ് വീണ്ടും ഇറക്കിയത്. തുടർന്ന് കഴിഞ്ഞവർഷവും ഇൗ വർഷവും ഒരു രൂപ നോട്ട് പുറത്തിറക്കിയിട്ടുണ്ട്. ആലക്കോട് സ്വദേശി നോബി കുര്യാലപ്പുഴയുടെ കറൻസിശേഖരത്തിൽ ഒരു രൂപയുടെ ചരിത്രവഴികൾ തെളിഞ്ഞുകിടപ്പുണ്ട്. 1964ൽ ഇറങ്ങിയ ഒരു രൂപയുടെ നോട്ട് ഒഴികെയുള്ള മുഴുവൻ നോട്ടുകളും നോബിയുടെ ശേഖരത്തിലുണ്ട്. വിദ്യാലയങ്ങളിൽ ഉൾപ്പെടെ ഒേട്ടറെ പ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.