പരിയാരം മെഡിക്കൽ കോളജിന് അംഗീകാരം നഷ്​ടമായെന്ന പ്രചാരണം ശരിയല്ല ^ഭരണസമിതി

പരിയാരം മെഡിക്കൽ കോളജിന് അംഗീകാരം നഷ്ടമായെന്ന പ്രചാരണം ശരിയല്ല -ഭരണസമിതി പയ്യന്നൂർ: പരിയാരം മെഡിക്കൽ കോളജിന് അംഗീകാരം നഷ്ടമായി എന്നരീതിയിലുള്ള പ്രചാരണം ശരിയല്ലെന്ന് ആശുപത്രി ഭരണസമിതി ചെയർമാൻ ശേഖരൻ മിനിയോടൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ പരിശോധന വിവിധഘട്ടങ്ങളിൽ നടക്കാറുണ്ട്. നൂറോളം കാര്യങ്ങൾ പരിശോധനക്ക് വിധേയമാക്കിയശേഷം ന്യൂനതയുള്ളത് പരിഹരിക്കാൻ സമയമനുവദിക്കാറാണ് പതിവ്. ചില ഗവ. മെഡിക്കൽ കോളജിൽ ഉൾെപ്പടെ ന്യൂനത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പലർക്കും പരിഹരിക്കാൻ സമയം നൽകിയിട്ടുമുണ്ട്. എന്നാൽ, പരിയാരത്ത് അത്തരത്തിൽ ന്യൂനത കണ്ടെത്തിയിട്ടില്ല. രാവിലെ 10ന് മുന്നറിയിപ്പില്ലാതെ നടത്തിയ പരിശോധനയിൽ ജനറൽ വാർഡിൽ എം.സി.ഐ നിഷ്‌കർഷിച്ചതിലും ഏതാനും രോഗികളുടെ കുറവുണ്ടായിരുന്നു. ഐ.സി.യുവിെലയും സ്‌പെഷൽ റൂമുകളിലെ രോഗികെളയും കാർഡിയോളജി ഉൾെപ്പടെയുള്ള സൂപ്പർ സ്‌പെഷാലിറ്റി വിഭാഗങ്ങളിലെ രോഗികെളയും പരിശോധനഘട്ടത്തിൽ കണക്കാക്കാത്തതിനാലും രാവിലെ 10ന് രോഗികളുടെ എണ്ണം രേഖപ്പെടുത്തിയതുമാണ് സാങ്കേതികമായി രോഗികളുടെ എണ്ണക്കുറവ് റിപ്പോർട്ട് ചെയ്യപ്പെടാൻ കാരണം. അത് തികച്ചും സാങ്കേതികം മാത്രമാണെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.