തലശ്ശേരി: നട്ടെല്ലിന് ക്ഷതമേറ്റ് കിടപ്പിലായ സ്ത്രീ ഉള്‍പ്പെടെയുള്ള 18പേര്‍ ബുധനാഴ്ച ബ്രണ്ണന്‍ കോളജ് ഗ്രൗണ്ടില്‍ കൂട്ടത്തോടെ ഡ്രൈവിങ് ടെസ്റ്റിന് ഹാജരായി. ഒരു സ്ത്രീയടക്കം 14പേര്‍ രൂപമാറ്റം വരുത്തിയ സ്‌കൂട്ടറുകളിലും നാലുപേര്‍ കാറുകളിലുമാണ് ടെസ്റ്റിന് എത്തിയത്. 18 പേര്‍ക്കും വൈകീട്ട് ലൈസന്‍സ് അനുവദിച്ചു. ഓള്‍ കേരള വീല്‍ചെയര്‍ റൈറ്റ്സ് ഫെഡറേഷന്‍ അംഗങ്ങളായവരാണ് ഡ്രൈവിങ് ടെസ്റ്റിനെത്തിയത്. സാധാരണയായി ബുധനാഴ്ച ദിവസങ്ങളില്‍ ടെസ്റ്റ് നടത്താറില്ല. നട്ടെല്ലിന് ക്ഷതമേറ്റവര്‍ക്കായി ഇന്നലെ പ്രത്യേക സൗകര്യം ഒരുക്കുകയായിരുന്നു. ടെസ്റ്റിനെത്തിയവര്‍ക്ക് ഫെഡറേഷൻ ജില്ല പ്രസിഡൻറ് സി.സി.ഒ. നാസര്‍, സെക്രട്ടറി അഷ്‌കര്‍ പൊന്നന്‍, െഎ.എ.പി.സി സംസ്ഥാന സെക്രട്ടറി പി. നാരായണന്‍, സാന്ത്വനം ചാരിറ്റബിൾ സൊൈസറ്റി പ്രസിഡൻറ് മേജര്‍ പി. ഗോവിന്ദന്‍, കാരുണ്യ ചാരിറ്റബിൾ സൊൈസറ്റി പ്രസിഡൻറ് മോഹനന്‍ നായര്‍, ശിവന്‍ എന്നിവര്‍ സഹായമൊരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.