വീട്ടില്‍ കവര്‍ച്ച: പ്രതി പിടിയില്‍

കണ്ണൂര്‍: പട്ടാപ്പകൽ റിട്ട. അധ്യാപികയുടെ വീട്ടില്‍ കവര്‍ച്ചനടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. തളാപ്പ് ഹൗസിങ് കോളനിക്കടുത്ത ചാലില്‍ കിഴേക്കവളപ്പില്‍ ശംസീറിനെയാണ് (37) ടൗണ്‍ സി.ഐ ടി.കെ. രത്‌നകുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഹൗസിങ് കോളനിയില്‍ താമസിക്കുന്ന മുനിസിപ്പല്‍ ഹൈസ്‌കൂളിലെ റിട്ട. പ്രധാനാധ്യാപികയായ എം. പ്രശാന്തയുടെ വീട്ടില്‍നിന്ന് മൂന്നരപ്പവൻ സ്വർണമാലയും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലാണ് അറസ്റ്റ്. ഡിസംബർ 19നാണ് സംഭവം. ഉച്ച 2.30ഒാടെ വീട്ടിലെത്തി ഉറങ്ങുകയായിരുന്ന ടീച്ചറെ വിളിച്ചുണര്‍ത്തി ഇവിടെ ക്വാര്‍ട്ടേഴ്‌സ് വാടകക്കുണ്ടോയെന്ന് ചോദിച്ച് തിരിച്ചുപോയി. തുടർന്ന് വീടി​െൻറ പിറകുവശത്തെ വാതില്‍ തുറന്ന് കിടപ്പുമുറിയില്‍ കയറിയ പ്രതി ബാഗില്‍ സൂക്ഷിച്ചിരുന്ന മാലയും മേശപ്പുറത്തുണ്ടായിരുന്ന മൊബൈൽ ഫോണും കവരുകയായിരുന്നു. തുടര്‍ന്ന് അധ്യാപിക അയല്‍വാസികളോട് കവര്‍ച്ച നടന്ന കാര്യംപറയുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. കോളനിക്കടുത്ത് സ്ഥാപിച്ച സി.സി.ടി.വി ദൃശ്യമാണ് പ്രതിയെ കുടുക്കാൻ സഹായകമായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.