കൂത്തുപറമ്പ്: സി.പി.എം കൂത്തുപറമ്പ് ഏരിയ സമ്മേളനത്തിെൻറ ഭാഗമായി സ്ഥാപിച്ച സംഘാടക സമിതി ഓഫിസുകൾക്ക് നേരെ അക്രമം. ചിറ്റാരിപ്പറമ്പ് ചുണ്ടയിൽ, പനത്താറമ്പ് എന്നിവിടങ്ങിൽ സ്ഥാപിച്ച സംഘാടകസമിതി ഓഫിസുകളും തൊടിക്കളത്തെ ജി. പവിത്രൻ സ്മാരകമന്ദിരത്തിന് മുൻവശത്തെ അലങ്കാരങ്ങളുമാണ് നശിപ്പിച്ചത്. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. നേതാക്കളായ എം. സുരേന്ദ്രൻ, വത്സൻ പനോളി, കെ. ധനഞ്ജയൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.