കണ്ണൂർ: ശ്രീകണ്ഠപുരം ഏരുവേശ്ശി സർവിസ് സഹകരണബാങ്ക് ഭരണം അക്രമത്തിലൂടെ പിടിെച്ചടുത്ത സി.പി.എം നടപടി അംഗീകരിക്കില്ലെന്നും ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോവുമെന്നും യു.ഡി.എഫ് നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഏരുവേശ്ശി, മട്ടന്നൂർ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരിച്ചറിയൽ കാർഡ് വാങ്ങിയ യു.ഡി.എഫ് മെംബർമാർ ഗവർണർക്ക് പരാതി നൽകും. മുഖ്യമന്ത്രിയിൽ തങ്ങൾക്ക് വിശ്വാസമില്ലെന്നും അതിനാലാണ് ഗവർണറെ സമീപിക്കുന്നതെന്നും നേതാക്കൾ പറഞ്ഞു. സ്വന്തം പാർട്ടിക്കാരുടെ അക്രമം നിയന്ത്രിക്കാതെ പൊലീസിനെ നിഷ്ക്രിയമാക്കി അക്രമികൾക്ക് അഴിഞ്ഞാടാൻ അവസരമൊരുക്കുകയാണ് ജില്ലയിലുണ്ടായിരുന്ന മുഖ്യമന്ത്രി ചെയ്തത്. സുരക്ഷ ഒരുക്കണമെന്ന ഹൈകോടതി നിർദേശമുണ്ടായിട്ടും െപാലീസിെൻറ സാന്നിധ്യത്തിൽ സി.പി.എം അക്രമം അഴിച്ചുവിടുകയായിരുന്നു. ഇതിനു പിന്നിൽ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ട്. വോട്ടുള്ള കോൺഗ്രസ് പ്രവർത്തകരെ ബാങ്കിെൻറ പരിസരത്ത് എത്താൻ പോലും സി.പി.എമ്മുകാർ അനുവദിച്ചില്ല. എതിർത്തവരെ ഏകപക്ഷീയമായി ആക്രമിച്ചു. സ്ത്രീകൾ ഉൾെപ്പടെയുള്ളവരെ ഭീഷണിെപ്പടുത്തി. എ.കെ.ജി ആശുപത്രി, പരിയാരം മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ സി.പി.എം നടത്തിയ ജനാധിപത്യ ധ്വംസനത്തിെൻറ മാതൃകയിലാണ്, കോൺഗ്രസിെൻറ മേൽനോട്ടത്തിലുള്ള ഭരണസമിതി ഭരിച്ചിരുന്ന ഏരുവേശ്ശി ബാങ്ക് ഭരണം കൈക്കലാക്കിയത്. വാർത്തസമ്മേളനത്തിൽ കെ.സി. ജോസഫ് എം.എൽ.എ, യു.ഡി.എഫ് ജില്ല ചെയർമാർ പ്രഫ. എ.ഡി. മുസ്തഫ, കൺവീനർ വി.കെ. അബ്്ദുൽ ഖാദർ മൗലവി, സി.എ. അജീർ, ഏരുവേശ്ശി ബാങ്ക് മുൻ പ്രസിഡൻറ് ജോസഫ് കൊട്ടുകാപ്പള്ളി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.