compose ആലേക്കാട്: വൻകിടക്കാരുടെയും കോർപറേറ്റുകളുടെയും 28 ലക്ഷം കോടി രൂപ എഴുതിത്തള്ളിയ ബാങ്കുകൾ പാവപ്പെട്ട കർഷകരുടെ 5000 രൂപക്കും പലിശക്കുംവേണ്ടി ജപ്തിെചയ്യാൻ ശ്രമിക്കുന്നത് അപലപനീയമാണെന്ന് ഒാൾ ഇന്ത്യ ഫാർമേഴ്സ് അസോസിയേഷൻ ആലക്കോട് മേഖല കമ്മിറ്റി (െഎഫ) യോഗം വിലയിരുത്തി. കാർഷിക കടത്തെ തുടർന്നുള്ള ജപ്തിനടപടികൾ തടയാൻ യോഗം തീരുമാനിച്ചു. അഡ്വ. ബിനോയ് തോമസ് ഉദ്ഘാടനം ചെയ്തു. ശാലോം ലാലിച്ചൻ അധ്യക്ഷതവഹിച്ചു. ജോസഫ് അരിമണ്ണിൽ, ബെന്നി ചെറിയകുന്നേൽ, സണ്ണി വെള്ളാംതടത്തിൽ, ബെന്നി ജോസഫ്, മാത്യു പാറപ്പുറം, ജേക്കബ് തുണ്ടിയിൽ, മാത്യു തുണ്ടിയിൽ, അഗസ്റ്റ്യൻ കാഞ്ഞിരക്കാട്ടുകുന്നേൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.