പാനൂർ: പാനൂരിൽ സമാധാനാന്തരീക്ഷം തകർക്കാനുള്ള നീക്കത്തിൽനിന്ന് രാഷ്ട്രീയ പാർട്ടികൾ പിന്മാറണമെന്നും പൊലീസ് നിഷ്പക്ഷമായും നീതിപൂർവമായും പ്രവർത്തിക്കണമെന്നും മഹിള ജനതാദൾ കൂത്തുപറമ്പ് നിയോജകമണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കുടുംബത്തോടൊപ്പം സ്വൈരമായി കഴിയാനാവാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്നും സ്ഥലം എം.എൽ.എ സമാധാനശ്രമങ്ങൾക്ക് മുൻൈകയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് ചീളിൽ ശോഭ അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഒ.പി. ഷീജ, ഉഷ രയരോത്ത്, കെ. നീനാഭായ്, വി.കെ. തങ്കം, ടി.കെ. തങ്കമണി, പി. ചന്ദ്രി എന്നിവർ സംസാരിച്ചു. തയ്യൽമെഷീൻ വിതരണം പാനൂർ: പാനൂർ മേഖലയിൽ സ്ഥിരതാമസക്കാരായ മുൻഗണന കാർഡുടമകൾക്ക് തൊഴിൽപരിശീലനാർഥം തയ്യൽമെഷീൻ വിതരണം ചെയ്യും. പാനൂർ ഹ്യുമൻ കെയർ ഫൗണ്ടേഷെൻറ ആഭിമുഖ്യത്തിലാണ് സഹായം നൽകുന്നത്. അർഹരായവർ വാർഡ് മെംബർമാരുടെ കത്തും റേഷൻ കാർഡിെൻറ കോപ്പിയും സഹിതം ഏഴുദിവസത്തിനകം അപേക്ഷിക്കണം. വിലാസം: ഹ്യുമൻ കെയർ ഫൗണ്ടേഷൻ, ബി.എസ്.എം ട്രസ്റ്റ് ലൈബ്രറി ബിൽഡിങ്, പോസ്റ്റ് എലാങ്കോട്, പാനൂർ. ഫോൺ: 2310483, 9497600624.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.