ഭരണാനുമതി ലഭിച്ചു

പയ്യന്നൂർ: ചെറുതാഴം-കുറ്റൂർ-പൊന്നമ്പാറ റോഡ് മെക്കാഡം ടാർ നടത്തുന്നതിനായി നബാർഡിൽനിന്ന് 12 കോടി രൂപയുടെ . പയ്യന്നൂർ മണ്ഡലത്തിലെ എരമം കുറ്റൂർ, പെരിങ്ങോം -വയക്കര എന്നീ പഞ്ചായത്തുക്കളെ ബന്ധിപ്പിക്കുന്ന പ്രധാനറോഡാണിത്. എം.എൽ.എ സി. കൃഷ്ണ​െൻറ ആവശ്യപ്രകാരം മാതമംഗലം സ്കൂൾ മുതൽ പൊന്നമ്പാറ വരെയുള്ള 12 കിലോമീറ്റർ റോഡ് അഞ്ചരമീറ്റർ വീതിയിൽ മെക്കാഡം ടാറിങ് നടത്തുന്നതിന് എസ്റ്റിമേറ്റ് തയാറാക്കി പൊതുമരാമത്ത് വകുപ്പ് അംഗീകരിച്ച് നബാർഡിൽ സമർപ്പിച്ചിരുന്നു. ആവശ്യമായ സ്ഥലങ്ങളിൽ റോഡി​െൻറ ഉയരംകുറച്ച് വളവ് നികത്തി, ഓവുചാൽ, ദിശാസൂചിക എന്നിവ ഉള്‍പ്പെടെ റോഡ്‌ മെക്കാഡം നടത്താനാണ് അനുമതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.