കാസർകോട്: ജില്ല സ്കൂൾ കലോത്സവനഗരിയിൽ അനിഷ്ടസാഹചര്യങ്ങൾ ഒഴിവാക്കാൻ വേദികളും പരിസരവും പൂർണമായും പൊലീസ് നിരീക്ഷണത്തിലാക്കും. നൂറോളം പൊലീസുകാരെ കലോത്സവനഗരിയില്‍ വിന്യസിക്കും. പ്രധാനവേദിക്ക് സമീപം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പൊലീസ് എയ്ഡ്‌പോസ്റ്റ് സജ്ജമാക്കും. സ്‌റ്റേജ് ഒന്ന്, മൂന്ന്, ഏഴ്, എട്ട് എന്നിവയില്‍ ഓരോ എസ്.ഐമാർക്ക് ക്രമസമാധാനച്ചുമതല നല്‍കിയിട്ടുണ്ട്. മുണ്ടാങ്കുലം ജങ്ഷന്‍, വൈ.എം.എ ഹാള്‍, കടവത്ത് റോഡ്, അംഗൻവാടി, മുണ്ടാങ്കുലം റോഡ്, ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പാര്‍ക്കിങ് ഏരിയ, മണല്‍ റോഡ് എന്നിവിടങ്ങളില്‍ മുഴുവന്‍സമയ ഫോട്ടോ പട്രോളിങ്ങും സജ്ജീകരിക്കും. സ്കൂളിെൻറ പ്രധാന കവാടം, മുണ്ടാങ്കുലം, ചളിയേങ്കാട്, പരവനടുക്കം, പാര്‍ക്കിങ് ഏരിയ എന്നിവിടങ്ങളില്‍ എ.എസ്.ഐമാരുടെ നേതൃത്വത്തില്‍ പിക്കറ്റ് പോസ്റ്റുകള്‍ ഏര്‍പ്പെടുത്തും. പഴയ പ്രസ് ക്ലബ് ജങ്ഷന്‍ മുതല്‍ മേല്‍പറമ്പ് വരെ പൊലീസ് പട്രോളിങ്ങും ഉണ്ടാകും. എസ്.ഐയുടെ നേതൃത്വത്തില്‍ 10 പൊലീസുകാർ അടങ്ങുന്ന സംഘം വാഹനംസഹിതം സ്‌കൂള്‍ കവാടത്തിന് സമീപം മുഴുവന്‍സമയവും ഉണ്ടാകും. ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് സമീപവും എസ്.ഐയുടെ നേതൃത്വത്തില്‍ 10 പൊലീസുകാരുടെ സംഘം ഉണ്ടാകും. കലോത്സവനഗരിയിൽ മഫ്തി പൊലീസ് സ്‌ക്വാഡും ഉണ്ടാകും. കെ.എസ്.ടി.പി റോഡ്, സബ് റോഡുകള്‍ എന്നിവയില്‍ ബൈക്ക് പട്രോളിങ്, ഫ്ലയിങ് സ്‌ക്വാഡ് എന്നിവയെ നിയോഗിക്കും. കലോത്സവനഗരിയിൽ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗവും സദാസമയം ഉണ്ടാകും. പരിശീലനം ലഭിച്ച വളൻറിയര്‍മാര്‍, സ്റ്റുഡൻറ് പൊലീസ് കാഡറ്റുകൾ, എന്‍.സി.സി, സ്‌കൗട്ട്, ഗൈഡ്‌സ് എന്നിവരെയും നിയോഗിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.