മിശ്രവിവാഹ ധനസഹായം ഏകീകരിക്കണം -ജില്ല കൺവെൻഷൻ കണ്ണൂർ: മിശ്രവിവാഹിതർക്ക് നൽകുന്ന ധനസഹായം ഏകീകരിക്കണമെന്ന് ഫെഡറേഷൻ ഒാഫ് ദ ഇൻറർകാസ്റ്റ് ഫാമിലീസ് ജില്ല കൺവെൻഷൻ ആവശ്യപ്പെട്ടു. എസ്.സി-എസ്.ടി വിഭാഗങ്ങൾക്ക് 75,000 രൂപയും മറ്റുള്ള മിശ്രവിവാഹിതർക്ക് 50,000 രൂപയുമാണ് ഇപ്പോൾ നൽകുന്നത്. മിശ്രവിവാഹിതരിൽ ഭൂമിയും വീടുമില്ലാത്തവർക്ക് സംസ്ഥാന സർക്കാറിെൻറ ലൈഫ് മിഷനിൽ ഉൾപ്പെടുത്തി വീടും സ്ഥലവും നൽകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. മിശ്രവിവാഹ കുടുംബകൂട്ടായ്മയും എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ മിശ്രവിവാഹിതരുടെ മക്കൾക്കുള്ള എൻഡോവ്മെൻറ് വിതരണവും കൂട്ടായ്മയുെട മുൻ പ്രസിഡൻറ് മുണ്ടേരി ബാലകൃഷ്ണൻ അനുസ്മരണവും ജില്ല കൺെവൻഷനും കോർപറേഷൻ മേയർ ഇ.പി. ലത ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എം. പ്രദീപൻ അധ്യക്ഷത വഹിച്ചു. ജനതാദൾ-എസ് ജില്ല ജനറൽ സെക്രട്ടറി ജി. രാജേന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. എൻ.വി. വിജയൻ, ആർ.കെ. ഗിരിധരൻ, മാണിക്കര ഗോവിന്ദൻ, തുത്തി നാരായണൻ, സുഭേഷ്കുമാർ പാച്ചപ്പൊയ്ക, എം.വി. അനൂപ്, കെ. ബാബു എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി എ. ജയൻ സ്വാഗതവും ജോ. സെക്രട്ടറി ടി. പ്രകാശൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.