കണ്ണൂർ: ജില്ലയിൽ സഹകരണ ബാങ്കുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ഏകാധിപത്യ ഫാഷിസ്റ്റ് നടപടികളുമായി സി.പി.എം മുന്നോട്ടുപോവുകയാണെന്ന് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനിയും യു.ഡി.എഫ് ജില്ല ചെയർമാൻ എ.ഡി. മുസ്തഫയും പറഞ്ഞു. ബാങ്ക് തെരഞ്ഞെടുപ്പുകളിൽ ഭരണസൗകര്യത്തിെൻറ തണലിൽ പൊലീസിനെ നോക്കുകുത്തിയാക്കി നടത്തുന്ന കാടത്തം സി.പി.എമ്മിെൻറ നെറികെട്ടരാഷ്ട്രീയത്തിെൻറ പ്രതിഫലനമാണെന്നും അവർ പറഞ്ഞു. ഇതിെൻറ എറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മട്ടന്നൂർ അർബൻ ബാങ്ക് തെരഞ്ഞെടുപ്പ്. സി.പി.എം കാടത്തത്തിനെതിരെ ജനകീയപ്രതിഷേധം ഉയർന്നുവരണമെന്നും നേതാക്കൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.