നേതാജി ക്ലബ് വാർഷികാഘോഷം

പിലാത്തറ: കടന്നപ്പള്ളി നേതാജി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് 30ാമത് വാർഷികാഘോഷം 30ന് തുടങ്ങുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് ഏഴിന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.പി. ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും. യുവവാദ്യകലാകാരൻ സുധാകര മാരാരെ അനുമോദിക്കും. തുടർന്ന് നൃത്തനിശ. വാർഷികാഘോഷത്തി​െൻറ ഭാഗമായി ഫുട്ബാൾ മേള, മെഡിക്കൽ ക്യാമ്പ്, ബോധവത്കരണ ക്ലാസ്, ഗ്രാമീണവോളി, കർഷകസംഗമം, നാടകകൂട്ടായ്മ, വനിതാസംഗമം, ചലച്ചിത്ര പ്രദർശനം, സാംസ്കാരിക സമ്മേളനം എന്നിവ നടക്കും. 29ന് പിലാത്തറയിൽനിന്ന് ബൈക്കുറാലിയും ആറ് മണിക്ക് ഓഫിസ് ഉദ്ഘാടനവും നടക്കും. വാർത്താസമ്മേളനത്തിൽ ഇ.എൻ. പത്മനാഭൻ മാസ്റ്റർ, കെ.വി. ബാലകൃഷ്ണൻ, സുധീഷ് കടന്നപ്പള്ളി, സി.ടി. വിജയൻ, കെ.വി. ജനാർദനൻ, ഫൽഗുനൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.