ഇരിട്ടി: ആനപ്പന്തി സർവിസ് സഹകരണ ബാങ്ക് ഭരണം യു.ഡി.എഫ് നിലനിർത്തി. കനത്തസുരക്ഷയിൽ നടന്ന തെരഞ്ഞെടുപ്പിൽ ഒറ്റപ്പെട്ട അക്രമവും അരങ്ങേറി. അങ്ങാടിക്കടവ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന തെരഞ്ഞെടുപ്പിന് സുരക്ഷ ഒരുക്കാൻ ഹൈകോടതി ഉത്തരവുണ്ടായിരുന്നു. രാവിലെ വോട്ടുചെയ്യാൻ വാഹനങ്ങളിൽ എത്തിയ നിരവധിപേരെ തടഞ്ഞുനിർത്തി തിരിച്ചറിയൽ കാർഡ് കീറിയെറിഞ്ഞത് അൽപനേരം സംഘർഷത്തിനിടയാക്കി. പൊലീസിെൻറ ഇടപെടലിനെ തുടർന്ന് ആക്രമികൾ പിന്തിരിഞ്ഞു. ഇതിനിടെ, വോട്ടുചെയ്യാൻ എത്തിയ കോൺഗ്രസ് പ്രവർത്തകരായ വിൽസൺ പ്ലാത്തോട്ടത്തിൽ, കച്ചേരിപ്പറമ്പിലെ കുറുപ്പൻ പറമ്പിൽ വിൽസൺ എന്നിവരുടെ ജീപ്പിെൻറ ഗ്ലാസുകൾ എറിഞ്ഞുതകർത്തു. സി.പി.എമ്മിെൻറ നേതൃത്വത്തിലുള്ള സഹകരണ സംരക്ഷണ മുന്നണിയും യു.ഡി.എഫും തമ്മിലായിരുന്നു മത്സരം. ബാങ്കിൽനിന്നുള്ള തിരിച്ചറിയൽ കാർഡിലെ ഒപ്പും ബാങ്ക് രജിസ്റ്ററിലെ ഒപ്പും ഒത്തുനോക്കിയാണ് വോട്ടുചെയ്യാൻ അനുവദിച്ചത്. എന്നാൽ, ഒപ്പിലുണ്ടായ വ്യത്യാസം കാരണം ഇരുവിഭാഗത്തിലുംപെട്ട നിരവധിപേർക്ക് വോട്ടുചെയ്യാനായില്ല. ഇതിനെച്ചൊല്ലിയുണ്ടായ വാക്തർക്കം കാരണം ഒരുമണിക്കൂറോളം പോളിങ് നിർത്തി. ഇരിട്ടി ഡിവൈ.എസ്.പി പ്രജീഷ് തോട്ടത്തിലിെൻറ നേതൃത്വത്തിൽ പേരാവൂർ, ഇരിട്ടി സി.ഐമാരും ആറളം, മുഴക്കുന്ന്, കരിക്കോട്ടക്കരി, ഉളിക്കൽ എസ്.ഐമാരും സുരക്ഷക്ക് നേതൃത്വം നൽകി. യു.ഡി.എഫ് പാനലിൽ മത്സരിച്ച ജെയ്സൺ കാരക്കാട്ട്, ജെയ്സൺ തോമസ്, ജോബിഷ് നരിമറ്റത്തിൽ, ജോണി കാവുങ്കൽ, പി.കെ. തോമസ് പട്ടമന്, ബെന്നി പുതിയാംപുറം, ജെയിൻസ് മാത്യു തറപ്പേൽ, എൽസമ്മ ജോസ് എടാട്ട്, ഏലമ്മ ജോസ് കാഞ്ഞമല, റെജി മാത്യു പുളിക്കുന്നേൽ, സുധാകരൻ തെങ്ങുംതറ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.