കേളകം: ആറളം വന്യജീവിസങ്കേതത്തിൽ വനം വന്യജീവി വകുപ്പ്, മലബാർ നാചുറൽ ഹിസ്റ്ററി സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തിയ മൂന്നാമത് തുമ്പി സർവേയിൽ 66 ഇനം തുമ്പികളെ കണ്ടത്തി. മൂന്ന് പുതിയ ഇനം തുമ്പികളും ഉൾപ്പെടും. പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന 12 ഇനം തുമ്പികളുമുണ്ട്. നീർക്കാവലൻ, ചുട്ടിനിലത്തൻ, മലബാർ മുളവാലൻ എന്നിവയാണ് പുതിയതായി കെണ്ടത്തിയ ഇനങ്ങൾ. ഇതോടെ മൂന്നു വർഷമായി ആറളത്ത് നടത്തുന്ന തുമ്പി സർവേയിൽ ആകെ 96 ഇനങ്ങളെ കണ്ടെത്തി. ദക്ഷിണേന്ത്യയിലെ അമ്പതോളം നിരീക്ഷകർ സർവേയിൽ പങ്കെടുത്തു. ചടങ്ങ് ആറളം വന്യജീവിസങ്കേതം വാർഡൻ വി. സജികുമാർ ഉദ്ഘാടനം ചെയ്തു. സീക്ക് െസക്രട്ടറി വി.സി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. അസിസ്റ്റൻറ് വാർഡൻ വി. മധുസൂദനൻ, െഡപ്യൂട്ടി റേഞ്ച് ഒാഫിസർ സി. വിജിത്, ശലഭ, -പക്ഷി, -തുമ്പി നിരീക്ഷകരായ ഡോ. ജാഫർ പാലോട്ട്, ബാലകൃഷ്ണൻ വളപ്പിൽ, സിജി കിരൺ എന്നിവർ സംസാരിച്ചു. സർേവയോടനുബന്ധിച്ച് നടത്തിയ ഫോട്ടോഗ്രഫി മത്സരത്തിൽ സി. ചരേഷ് ഒന്നാംസ്ഥാനവും പി.എൻ. രവി പാറക്കൽ രണ്ടാം സ്ഥാനവും എ.എ. യദുമോൻ മൂന്നാം സ്ഥാനവും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.