മട്ടന്നൂർ: മരുഭൂമിയിലെ പ്രണയത്തിനൊടുവിൽ ഫിലിപ്പീനി പെൺകുട്ടിയുടെ കഴുത്തിൽ മലയാളി യുവാവ് താലി ചാർത്തി. നിയമങ്ങൾ താലി ചാർത്തുന്നതിനു തടസ്സമായെങ്കിലും ഒരുമാസത്തെ കാത്തിരിപ്പിനൊടുവിലാണ് കോടതിവിധിയിൽ വിവാഹം നടന്നത്. രണ്ടുവർഷത്തെ പ്രണയത്തിനൊടുവിലാണ് ചാവശ്ശേരി വട്ടക്കയം കാരാമ്പേരിയിലെ മാവിലക്കണ്ടിവീട്ടിൽ കൃഷ്ണൻ--ഗീത ദമ്പതികളുടെ മകൻ എം. കിഷോറും (29) ജോസഫൈനും (27) വിവാഹിതരായത്. ഒമാനിൽ ബിൽഡിങ് മെറ്റീരിയൽസ് സ്ഥാപനത്തിലെ സെയിൽസ്മാനായി ജോലിചെയ്യുകയാണ് കിഷോർ. ഒമാനിലെ ബേബികെയറിലാണ് ജോസഫൈെൻറ ജോലി. ഫേസ്ബുക് വഴി പരിചയപ്പെടുകയും പിന്നീട് നേരിൽകണ്ട് പ്രണയത്തിലാകുകയുമായിരുന്നുവെന്ന് കിഷോർ പറഞ്ഞു. വിവാഹത്തിനായി രണ്ടുമാസം മുമ്പാണ് കിഷോർ നാട്ടിലെത്തിയത്. ജോസഫൈനും പിന്നാലെയെത്തി. ഇന്ത്യൻ നിയമപ്രകാരം വിവാഹത്തിന് തടസ്സമുണ്ടായിരുന്നു. ഒരുമാസത്തെ കാത്തിരിപ്പിനുശേഷം ഇരുവർക്കും വിവാഹം കഴിക്കാൻ ഹൈകോടതി അനുമതി നൽകുകയായിരുന്നു. ഉത്തരവിനെ തുടർന്ന് ഉളിയിൽ സബ് രജിസ്ട്രാർ ഓഫിസിലാണ് ഇവർ വിവാഹിതരായത്. തുടർന്ന് വീട്ടിൽ ആചാരപ്രകാരം താലിയും ചാർത്തി. നാട്ടുകാരെയും ബന്ധുക്കളെയും പങ്കെടുപ്പിച്ച് സൽക്കാരവും നടത്തി. ജോസഫൈെൻറ വീട്ടുകാർക്ക് വിവാഹത്തിൽ പങ്കെടുക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.