കലക്​ട​േററ്റിൽ പാർക്കിങ്ങിന്​ നിയന്ത്രണം വരുന്നു

കണ്ണൂർ: കലക്ടറേറ്റിൽ സുരക്ഷ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തുന്നതി​െൻറ ഭാഗമായി വാഹന പാർക്കിങ്ങിന് നിയന്ത്രണമേർപ്പെടുത്തുന്നു. അനധികൃതമായി കലക്ടറേറ്റിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ എ.ഡി.എം ഇ. മുഹമ്മദ് യൂസഫി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. വിവിധ വകുപ്പുകളുടെയും ജീവനക്കാരുടെയും സന്ദർശകരുടെയും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പ്രത്യേക സ്ഥലങ്ങൾ മാർക്ക് ചെയ്ത് തിരിക്കും. ഇരുചക്ര വാഹനങ്ങൾക്കും പ്രത്യേക സ്ഥലം നിശ്ചയിക്കും. തിങ്കളാഴ്ച മുതൽ കലക്ടറേറ്റിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനം നിയന്ത്രിക്കാൻ രാവിലെ ഒമ്പതു മുതൽ ഒരു ഹോം ഗാർഡ് ഡ്യൂട്ടിയിലുണ്ടാകും. ജീവനക്കാരുടെ വാഹനങ്ങൾക്ക് പ്രത്യേക സ്റ്റിക്കർ നൽകും. കാൻറീൻ പരിസരവും സ്പാർക്ക് ഓഫിസ് പരിസരവും വൃത്തിയാക്കി പാർക്കിങ്ങിന് കൂടുതൽ സൗകര്യമൊരുക്കാനും യോഗം തീരുമാനിച്ചു. വിവിധ വകുപ്പ് തലവന്മാർ, ജീവനക്കാരുടെ സംഘടന പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.