മെക്കാഡം റോഡ് നശിപ്പിക്കുന്നതായി പരാതി

ചെറുപുഴ: മരക്കച്ചവടക്കാര്‍ മുറിച്ചുനീക്കുന്ന കൂറ്റന്‍ മരങ്ങള്‍ കൊണ്ടുവന്നിട്ട് . പുളിങ്ങോത്തിനുസമീപം ഉമയംചാലിലാണ് മരം കയറ്റിയിറക്കുന്നത് റോഡി​െൻറ നാശത്തിനിടയാക്കുന്നത്. രണ്ടുവര്‍ഷം മുമ്പാണ് റോഡ് മെക്കാഡം ടാറിങ് ചെയ്തത്. പുളിങ്ങോത്തി​െൻറ വിവിധ സ്ഥലങ്ങളില്‍നിന്നായി ചെറിയ വാഹനങ്ങളില്‍ കൊണ്ടുവരുന്ന മരങ്ങള്‍ ഇവിടെ ഇറക്കിയതിനു ശേഷമാണ് ലോറിയില്‍ കയറ്റുന്നത്. വാഹനത്തില്‍നിന്നും മരം റോഡിലേക്ക് തട്ടിയിടുന്നതാണ് റോഡ് തകരാന്‍ കാരണം. ഇത് തടയാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. അപകടങ്ങള്‍ പതിവായ റോഡിലെ വളവിലാണ് മരം കയറ്റുകയും ഇറക്കുകയും ചെയ്യുന്നത്. റോഡി​െൻറ ഈ ഭാഗത്തെ ഓവുചാലുകള്‍ മണ്ണിട്ട് നികത്തിയതിനാല്‍ പലയിടത്തും വെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. ഇതും ടാറിങ്ങിനോട് ചേര്‍ന്ന മണ്ണിളകാന്‍ കാരണമാകുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് രാജഗിരി, ജോസ്ഗിരി ഭാഗങ്ങളിലേക്ക് പുളിങ്ങോത്തു നിന്നും ഗതാഗതയോഗ്യമായ റോഡ് ലഭിച്ചത്. അതിനു പിന്നാലെ റോഡ് തകര്‍ച്ചക്കിടയാക്കുന്ന പ്രവൃത്തികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.