മംഗളൂരു: വിശ്വഹിന്ദു പരിഷത്ത് ദേശീയ വർക്കിങ് പ്രസിഡൻറ് പ്രവീൺ തൊഗാഡിയ പേജാവർ മഠാധിപതി സ്വാമി വിശ്വേശ തീർഥയോട് അനാദരവ് കാണിച്ചതായി ആക്ഷേപം. ഉഡുപ്പിയിൽ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ധർമ സൻസദിലാണ് അനാദരവ്. ഉദ്ഘാടനത്തിന് മുന്നോടിയായി നടന്ന ശോഭായാത്രയിൽ അണിനിരന്നവർ ഇരിപ്പിടങ്ങളിൽ സ്ഥാനംപിടിച്ചപ്പോൾ സ്വാമിയും അവരിൽ ഒരാളായി. ഉദ്ഘാടനവേദിയിലെ ഒരുക്കത്തിൽ കണ്ണുനട്ടിരുന്ന സ്വാമിയുടെ അടുത്ത് ഷൂധരിച്ച് കാലിന്മേൽ കാൽകയറ്റി ഇരിക്കുകയായിരുന്നു തൊഗാഡിയ. ഇതാണ് വിമർശനം ക്ഷണിച്ചുവരുത്തിയത്. പണ്ഡിതനായ വിശ്വേശ്വര സമാദരണീയനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.