ഉരുവച്ചാൽ: നിർത്തിയിട്ട കാറിൽ നിന്നും 65,000 രൂപയും മൊബൈൽ ഫോണും കവർന്നു. ഉരുവച്ചാൽ പഴശ്ശിയിലെ റിയാസ് മൻസിലിൽ എ.വി. മുസ്തഫ ഹാജിയുടെ ഫോണും മകളുടെ പണവുമാണ് കവർന്നത്. തലശ്ശേരി ടെലി ആശുപത്രിക്ക് സമീപം റോഡരികിൽ നിർത്തിയിട്ടപ്പോഴാണ് കാറിൽനിന്ന് മൊബൈൽ ഫോണും ലേഡീസ് ബാഗിൽ സൂക്ഷിച്ച 65,000 രൂപയും മറ്റ് രേഖകളും കവർന്നത്. കാർ നിർത്തി ആശുപത്രിയിൽ പോയ സമയത്തായിരുന്നു കവർച്ച. വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കവർച്ച വിവരം ശ്രദ്ധയിൽപെട്ടത്. തലശ്ശേരി പൊലീസിൽ പരാതി നൽകി. ആശുപത്രി പരിസരത്തെ സി.സി.ടി.വി കാമറകൾ പരിശോധിച്ച് വരുകയാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.