ഡോ. എം.പി. ഹസന്‍ കുഞ്ഞിക്ക് മാനവമൈത്രി പുരസ്‌കാരം

കണ്ണൂര്‍: കരിപ്പാല്‍ തറവാട് ക്ഷേത്ര പരിപാലന ട്രസ്റ്റി​െൻറ പ്രഥമ മാനവമൈത്രി പുരസ്‌കാരത്തിന് ഡോ.എം.പി.ഹസന്‍ കുഞ്ഞിയെ തെരഞ്ഞെടുത്തതായി ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. ബിസിനസ് രംഗത്തും സാമൂഹിക സേവന രംഗത്തും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം.11111രൂപയും വെങ്കല ശിൽപവും സമ്മാനിക്കും. ഖത്തറിലും സ്വദേശത്തും ബിസിനസ് സംരംഭങ്ങളുടെയും സാമൂഹിക സന്നദ്ധ സംഘടനകളുടെയും സമുദ്ധാരകനായ ഡോ. ഹസന്‍ കുഞ്ഞി സ്വന്തമായി രൂപകല്‍പന ചെയ്ത് വിജയിപ്പിച്ച ബിസിനസ് സംരംഭങ്ങള്‍ ഒട്ടേറെയാണ്. മുസ്ലിം എജുക്കേഷന്‍ സൊസൈറ്റി ഓഫ് കേരള ദോഹ ചാപ്റ്ററി​െൻറയും സര്‍ സയ്യിദ് കോളജ് അലുമ്നി ഖത്തര്‍ ചാപ്റ്ററി​െൻറയും ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഖത്തറി​െൻറയും പ്രസിഡൻറായും പ്രവര്‍ത്തിച്ചുവരുന്നു. കണ്ണൂര്‍ മുസ്ലിം ജമാഅത്തി​െൻറ മുന്‍ പ്രസിഡൻറാണ്. പഴയങ്ങാടി മുസ്ലിം എജുക്കേഷനല്‍ ആന്‍ഡ് കള്‍ചറല്‍ അസോസിയേഷൻ പാട്രണും കണ്ണൂരിലെ ജെംസ് ഇൻറര്‍നാഷനല്‍ സ്‌കൂൾ ചെയര്‍മാനുമാണ്. കരിപ്പാൽ ക്ഷേത്ര കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് നവംബർ 26ന് വൈകീട്ട് നാലിന് നടക്കുന്ന മതസൗഹാര്‍ദ സദസ്സിൽ അവാർഡ് സമ്മാനിക്കും. വാര്‍ത്തസമ്മേളനത്തില്‍ ശിവദാസന്‍ കരിപ്പാല്‍, കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.