ജില്ല സ്കൂൾ ക​േലാത്സവത്തിന് പയ്യന്നൂർ ഒരുങ്ങി; വിളംബരജാഥ ഇന്ന് ( 25-11)

പയ്യന്നൂർ: കണ്ണൂർ റവന്യൂജില്ല സ്കൂൾ കലോത്സവത്തിന് പയ്യന്നൂർ ഒരുങ്ങി. അഞ്ചുനാൾ നീളുന്ന മേളക്ക് തിങ്കളാഴ്ച രാവിലെ തിരിതെളിയും. മേളയുടെ വിജയത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിങ്കളാഴ്ച രാവിലെ 10ന് പ്രധാനവേദിയായ ഗവ. ബോയ്സ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം നിർവഹിക്കും. സി. കൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിക്കും. എം.എൽ.എമാരായ ഇ.പി. ജയരാജൻ, അഡ്വ. സണ്ണി ജോസഫ്, െജയിംസ് മാത്യു, കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് എന്നിവർ മുഖ്യാതിഥികളാകും. ഗവ. ബോയ്സ് ഹൈസ്കൂൾ, ബോയ്സ് ഹൈസ്കൂൾ സ്റ്റേഡിയം, ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയം, സ​െൻറ് മേരീസ് ഹൈസ്കൂൾ ഗ്രൗണ്ട്, ഹാൾ, സ്കൂൾ മുൻഭാഗം, ടൗൺ സ്ക്വയർ, ഗാന്ധി പാർക്ക്, ബി.ഇ.എം.എൽ.പി സ്കൂൾ, ബി.ഇ.എം.എൽ.പി സ്കൂൾ ഒന്നാം നില, രണ്ടാം നില, ബി.ആർ.സി ഹാൾ, ഗവ. ബോയ്സ് ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗം ഹാൾ, ക്ലാസ് റൂം എന്നിങ്ങനെ 14 വേദികളിലായിരിക്കും സ്റ്റേജിനമത്സരങ്ങൾ നടക്കുക. സ്റ്റേജിതര മത്സരങ്ങൾക്കായി 14 മുറികളും തയാറാക്കിയിട്ടുണ്ട്. ജില്ലയിലെ 15 ഉപജില്ലകളിൽനിന്നായി 12,335 മത്സരാർഥികൾ അഞ്ചു ദിനങ്ങളിലായി മത്സരിക്കാനെത്തും. ആദ്യദിവസം 2155ഉം രണ്ടാം ദിവസം 1995ഉം മൂന്നാം ദിനം ----------27,885---------ഉം 30ന് 2615ഉം അവസാനദിവസം 2785ഉം പേരായിരിക്കും മത്സരവേദിയിലെത്തുക. യു.പി വിഭാഗത്തിൽ 2475ഉം ഹൈസ്കൂൾ വിഭാഗത്തിൽ 5425ഉം ഹയർ സെക്കൻഡറി വിഭാഗത്തിൽ 4435ഉം പേർ മത്സരിക്കും. ഒരുദിവസം 5000 പേർക്കുവീതം പായസമുൾപ്പെടെയുള്ള ഭക്ഷണം നൽകും. പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കി ഹരിതകലോത്സവം ഈ വർഷത്തെ പ്രത്യേകതയാണ്. ഒന്നിന് വൈകീട്ട് അഞ്ചിന് വേദി ഒന്നിൽ നടക്കുന്ന സമാപനസമ്മേളനം പി. കരുണാകരൻ എം.പി ഉദ്ഘാടനം ചെയ്യും. പി.കെ. ശ്രീമതി എം.പി സമ്മാനദാനം നിർവഹിക്കും. കെ.സി. ജോസഫ് എം.എൽ.എ സുവനീർ പ്രകാശനം ചെയ്യും. എം.എൽ.എമാരായ ടി.വി. രാജേഷ്, കെ.എം. ഷാജി, എ.എൻ. ഷംസീർ, കലക്ടർ മിർ മുഹമ്മദലി എന്നിവർ വിശിഷ്ടാതിഥികളാകും. കലോത്സവത്തി​െൻറ ഭാഗമായുള്ള വിളംബരഘോഷയാത്ര ശനിയാഴ്ച സ​െൻറ് മേരീസ് ഹൈസ്കൂൾ പരിസരത്തുനിന്നാരംഭിച്ച് ബോയ്സ് ഹൈസ്കൂളിൽ സമാപിക്കും. വാർത്താസമ്മേളനത്തിൽ നഗരസഭാ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ, ഉപാധ്യക്ഷ കെ.പി. ജ്യോതി, ഡി.ഡി.ഇ.യു കരുണാകരൻ, വി. ബാലൻ, എം. സഞ്ജീവൻ, പി.പി. ദാമോദരൻ, വി. നന്ദകുമാർ, കെ. രമേശൻ, ഹനീഫ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.